26.2 C
Kottayam
Friday, June 5, 2026

സ്‌കൂള്‍ തുറക്കല്‍; അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Must read

തിരുവനന്തപുരം: സ്‌കൂളുകളിലെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വിഡിയോ ക്ലാസും ഓണ്‍ലൈന്‍ പഠനവും ഉപയോഗപ്പെടുത്താം. ടൈംടേബിള്‍ തയ്യാറാക്കുമ്പോള്‍ ഓരോ സ്‌കൂളും സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാന്‍ ആകുമെന്ന് കണക്കാക്കണം. നവംബറിലെ പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

മാര്‍ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍;

മുഴുവന്‍ കുട്ടികളേയും സ്‌കൂള്‍ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരിക;
കുട്ടികളുമായി സ്‌നേഹോഷ്മള ബന്ധം സ്ഥാപിക്കുക. കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുക. അവരുടെ പഠന ഉല്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക. ലഘുവ്യായാമങ്ങള്‍ക്ക് അവസരം നല്‍കുക. ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം നല്‍കുക. ലഘുപരീക്ഷണങ്ങള്‍ ചെയ്യാന്‍ അവസരമൊരുക്കുക. അനുഗുണമായ സാമൂഹികശേഷികള്‍ പ്രോത്സാഹിപ്പിക്കുക. ആവശ്യമെങ്കില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുക.

2. പുതിയ കാലത്തിനായി അദ്ധ്യാപകര്‍ സജ്ജരാകുക;

- Advertisement -

നേരനുഭവത്തേയും ഓണ്‍ലൈന്‍ /ഡിജിറ്റല്‍ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക. വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകള്‍ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക. പ്രായോഗിക പാഠങ്ങളും (Practical Lessons) ലൈബ്രറി പ്രവര്‍ത്തനങ്ങളും സംഘപ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ ചെയ്യാം. അസൈന്‍മെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉപയോഗപ്പെടുത്താം. സ്‌കൂളിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠിക്കാന്‍ വീഡിയോ ക്ലാസ്സുകളും ഓണ്‍ലൈന്‍ പഠനവും തുടര്‍ന്നും ഉപയോഗപ്പെടുത്താം.

- Advertisement -

3. പാഠാസൂത്രണം സമഗ്രമാക്കുക;

ലഭ്യമാകുന്ന പഠന ദിനങ്ങള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം, വീഡിയോ ക്ലാസ്സുകള്‍ എന്നിവ ഇതിനായി പരിഗണിക്കണം. എസ് സി ഇ ആര്‍ ടി തയ്യാറാക്കുന്ന മാര്‍ഗരേഖക്കനുസരിച്ച് ജില്ലാതലത്തില്‍ ഡയറ്റുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. നവംബറിലെ പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കുക. ഓണ്‍ലൈന്‍ പരി ശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് ഇതിനെ സ്‌കൂള്‍ പദ്ധതിയായി വികസിപ്പിക്കുക. നവംബറിലെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂര്‍ത്തിയാക്കാന്‍.

4. ടൈംടേബിള്‍ തയ്യാറാക്കുമ്പോള്‍;

- Advertisement -

ഓരോ സ്‌കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക. സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുക.

5. കുട്ടിയെ മനസ്സിലാക്കി പഠനപിന്തുണ ഉറപ്പാക്കുക;

കുട്ടികളുമായി അദ്ധ്യാപകര്‍ നല്ല ബന്ധം സ്ഥാപിക്കുക. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പഠനപങ്കാളിത്വം വര്‍ധിപ്പിക്കും. സഹിതം പോര്‍ട്ടല്‍ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവര്‍ക്ക് നന്നായി ഫീഡ് ബാക് നല്‍കുക. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങള്‍ (Assessment Text) തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണം.

6. രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തുക

നമ്മുടെ രക്ഷിതാക്കള്‍ ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും, ലഘു പഠനപ്രോജക്റ്റുകള്‍ക്ക് സഹായം നല്കാനും കഴിയുന്ന നിരവധി രക്ഷിതാക്കള്‍ ഉണ്ട്. ഇവരെ ഫലപ്രദമായി സഹകരിപ്പിക്കണം. കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദര്‍ശനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ദേശീയ ആരോഗ്യ മിഷന്‍ തയ്യാറാക്കിയിട്ടുള്ള വീഡിയോകള്‍ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങള്‍ രക്ഷിതാക്കളില്‍ എത്തിക്കണം. ഇതിനായി പ്രത്യേകരക്ഷകര്‍തൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം.

7. സ്‌കൂള്‍ തുറക്കല്‍ ദിന പരിപാടികള്‍ ഭംഗിയായി ആസൂത്രണം ചെയ്യുക;

സ്‌കൂള്‍ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക. കുട്ടികളെ ആഘോഷപൂര്‍വ്വം പ്രവേശനകവാടത്തില്‍ നിന്നു തന്നെ സ്വീകരികുക. കഥകളും കവിതകളും പാട്ടുകളും കേള്‍ക്കാനും പാടാനും അവസരമൊരുക്കുക. കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സികള്‍ അവരവരുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week