ഒന്നാം നമ്പര്‍ പിണറായി വിജയന്‍;മുഖ്യമന്ത്രിയ്ക്ക് ജഴ്‌സി സമ്മാനിച്ച് എ.സി മിലാന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജഴ്സി നമ്പര്‍ ഒന്ന്. പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ അധികൃതരാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ജഴ്സി സമ്മാനിച്ചത്. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട, പിണറായി എന്ന് എഴുതിയ ജഴ്സിയാണ് നല്‍കിയത്. കേരള എസി മിലാന്‍ അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലക്കാന്‍ഡലയും ക്ലബിലെ മറ്റ് അംഗങ്ങളുമാണ് മുഖ്യമന്ത്രിക്ക് ജഴ്സി നല്‍കാനെത്തിയത്. അപ്രതീക്ഷിത സമ്മാനം ലഭിച്ചതിന്റെ സന്തോഷം മുഖ്യമന്ത്രി ക്ലബ് അധികൃതരെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News