കോട്ടയത്ത് യുവാവിനെതലയ്ക്കടിച്ചുകൊന്നു;പോസ്റ്ററുകൾ കൊണ്ട് മൂടിയ നിലയില്‍ മൃതദേഹം,2 പേർ പിടിയിൽ

കോട്ടയം :തിരുവഞ്ചൂർ പോളച്ചിറ കോളനിക്കു സമീപം യുവാവിനെ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ചുകൊന്നു. വന്നല്ലൂർകര കോളനി നിവാസി ഷൈജു (46) ആണ് കൊല്ലപ്പെട്ടത്. ഷൈജുവിന്റെ സുഹ‍ൃത്ത് സിബി, നാട്ടുകാരനായ ലാലു എന്നിവരെ അയർകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. 

ലാലുവിന്റെ വീടിനു മുന്നിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. വീടിനു മുന്നിൽ രക്തക്കറ കണ്ടെത്തി. ഞായറാഴ്ച രാവിലെ ലാലുവിന്റെ വീടിനു 100 മീറ്റർ അകലെ വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബിഎസ്പി പാർട്ടിയുടെ പോസ്റ്ററും കണ്ടെത്തി. പോസ്റ്ററുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്.

ബിഎസ്പി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാനായി പോയതായിരുന്നുവെന്നാണ് വിവരം. പെയിന്റിങ് തൊഴിലാളിയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിഎസ്പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News