ന്യൂഡല്‍ഹി: ഗര്‍ഭപാത്രത്തിനു പകരം കുഞ്ഞ് വളര്‍ന്നത് വെളിയില്‍. പെണ്‍കുഞ്ഞിനെ വിജയകരമായി സിസേറിയനിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. എന്നാല്‍ മിക്ക ഗര്‍ഭധാരണങ്ങളിലും ഗര്‍ഭാശയ ഭിത്തിയില്‍ ഘടിപ്പിച്ചിട്ടുള്ള മറുപിള്ളയോടൊപ്പം ബീജസങ്കലനം ചെയ്ത മുട്ട ഗര്‍ഭാശയത്തിനുള്ളില്‍ വളരുകയാണ്. ഇത് കുഞ്ഞിന് പോഷകങ്ങളും ഓക്‌സിജനും നല്‍കുന്നു. എന്നാല്‍ ഈ അപൂര്‍വ്വ സംഭവത്തില്‍ മറുപിള്ള കുടലില്‍ ബന്ധപ്പെട്ടിരിക്കുകയായിരുന്നു.
ഉദര അറയ്ക്കുള്ളില്‍ ബീജസങ്കലനം ചെയ്ത ഭ്രൂണം വളരുന്ന സന്ദര്‍ഭങ്ങളില്‍, ഇത് നാലോ അഞ്ചോ മാസങ്ങള്‍ക്കപ്പുറം നിലനില്‍ക്കില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇത് ഒരു പൂര്‍ണ്ണ ഗര്‍ഭധാരണം ആയിരുന്നു. തിങ്കളാഴ്ച രാവിലെ നടത്തിയ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.
കുഞ്ഞിന്റെ ഭാരം 2.65 കിലോഗ്രാം ആയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ സ്ത്രീ നടത്തിയ ആറ് അള്‍ട്രാസൗണ്ടുകളിലും ഈ അവസ്ഥ കണ്ടെത്താനായിരുന്നില്ല. ഇതാണ് ഈ സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്.