ടിവിയില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മണമ്പൂര്‍ നീറുവിള മാര്‍ക്കറ്റിന് സമീപമുള്ള രാജന്‍ എന്ന ഉദയകുമാര്‍ അറസ്റ്റില്‍.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിക്കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസ് ടിവിയില്‍ കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പത്തനംതിട്ടയില്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് മുന്‍പും ഇയാള്‍ പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ് .ഐ, സബ് ഇന്‍സ്‌പെക്ടര്‍മാരായ നിജാം.വി, രാധാകൃഷ്ണന്‍, തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News