എട്ടുവയസുകാരിയ്ക്ക് പീഡനം,മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. കൊല്ലം അഞ്ചലില്‍ ആണ് സംഭവം. മദ്രസ അധ്യാപകനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു മദ്രസയില്‍ അധ്യാപകനായ തിരുവനന്തപുരം പളളിക്കല്‍ കാട്ടു പുതുശ്ശേരി വാഴവിള വീട്ടില്‍ നാസറുദ്ദീനാണ് പിടിയിലായത്. മദ്രസയില്‍ പഠനത്തിനായ എത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ കണ്‍സിലിംഗ് നടത്തി ശേഷം കേസ് അഞ്ചല്‍ പൊലീസിന് കൈമാറി. അഞ്ചല്‍ പൊലീസ് കേസെടുത്ത് പള്ളിക്കല്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News