അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ് നേടി ഒമാനിലെ പ്രവാസി അബ്‍ദുസലാം എന്‍.വി

ഞായറാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ് നേടി മസ്ക്കറ്റിലെ പ്രവാസിയായ കോഴിക്കോട്ടുകാരൻ  അബ്‍ദുസലാം എൻ വി.

2020 ഡിസംബർ 29 ന് ഓൺലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് 29 വയസ്സുകാരനായ അബ്ദുസലാമിനെ ഭാഗ്യദേവത കടാക്ഷിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പർ നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലികളെ അപ്പോൾ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാൽ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ടിക്കറ്റ് വാങ്ങിയപ്പോൾ, അബ്ദുസ്സലാം തന്റെ ഒമാൻ മൊബൈൽ നമ്പറിനായി +968 എന്നതിനുപകരം ഇന്ത്യൻ ടെലിഫോൺ കോഡ് +91 തെറ്റായി ഉപയോഗിച്ചു – അതിനാലാണ് ബിഗ് ടിക്കറ്റ് സംഘാടകർക്ക് ഞായറാഴ്ച അദ്ദേഹത്തെ  ബന്ധപ്പെടാൻ  കഴിഞ്ഞിരുന്നില്ല. തുടർന്ന് ഈയൊരു ഉദ്യമത്തിന് ബിഗ് ടിക്കറ്റ് മാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News