പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടികാണിച്ച് ശര്‍ഭം അലസിപ്പിച്ചു: ഡോക്ടര്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രായം രേഖകളില്‍ കൂട്ടിക്കാണിച്ച് ഗര്‍ഭം അലസിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിയയായ പെണ്‍കുട്ടിയുടെ പ്രായം കൂട്ടികാണിച്ചാണ് ശര്‍ഭം അലസിപ്പിച്ചത്. ജോസ് ജോസഫാണ് പിടിയിലായത്. ആലപ്പുഴ കൃഷ്ണപുരം സ്വദേശിയാണ് ഇയാള്‍. കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ എന്ന പേരില്‍ ഇയാള്‍ ഒരു ആശുപത്രി നടക്കുന്നുണ്ട്. പെണ്‍കുട്ടി പീഡനത്തിനരയായിരുന്നു.

കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും രേഖകളില്‍ പെണ്‍കുട്ടിയുടെ പ്രായം കൂട്ടിക്കാണിച്ചുമാണ് ജോസ് ജോസഫ് നിയമവിരുദ്ധമായി ഗര്‍ഭം അലസിപ്പിച്ചത്. സമാന കേസുകളില്‍ ഇയാള്‍ നേരത്തെയും പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ശക്തികുളങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് സമാനകൃത്യം ആവര്‍ത്തിച്ചത്.

ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങള്‍ പോലീസില്‍ അറിയിക്കേണ്ടത് ഡോക്ടര്‍മാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News