31.1 C
Kottayam
Friday, May 17, 2024

ഒവൈസിയുടെ തോളിലേറി സോണിയ ഗാന്ധി,അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദത്തിൽ

Must read

തിരുവനന്തപുരം:എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ച ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. പൗരത്വ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പോടെ എ.ഐ.എം.എം. നേതാവും എം.പി.യുമായ  ഒവൈസിയുടെ തോളിലേറിയ സോണിയ ഗാന്ധിയുടെ  ചിത്രമാണ് അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്. ചിത്രം അപകീർത്തികരവും ഐ.ടി. നിയമത്തിന്റെ ലംഘനവുമാണെന്നു ചൂണ്ടി കാട്ടി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ രാജു പി. നായരാണ് ഡി.ജി.പി.ക്ക് പരാതി നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week