28.8 C
Kottayam
Thursday, June 4, 2026

മൃതദേഹം കണ്ടെത്തിയ സമയം മുതല്‍ പോലീസിന്റെ സഹായിയായിരുന്നയാള്‍ കൊലയാളിയായി മാറി,പ്രതിയുടെ കയ്യിലെ മുറിവും മരിച്ചയാളുടെ പല്ലിന്റെ അളവും ഒന്നുതന്നെ,കോഴിക്കോട് അബ്ദുള്‍ കരീം വധക്കേസില്‍ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

Must read

കൊച്ചി: കോഴിക്കോട് അബ്ദുല്‍ കരീം കൊലക്കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. വെള്ളിമാട്കുന്ന് മേലേ കാഞ്ഞിരത്തിങ്കല്‍ മുഹമ്മദ് ജംഷീറിന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റീസുമാരായ എ എം ഷെഫീഖ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചത്. 2009 മെയ് 15നാണ് പാളയം ജയന്തി ബില്‍ഡിങ്ങിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് മാവൂര്‍ ചെറൂപ്പ തത്താശേരി അബ്ദുല്‍കരീമിനെ (38) ബോധം കെടുത്തി വാഗണര്‍ കാറില്‍ കയറ്റി കൊണ്ടു പോവുന്നത്. തുടര്‍ന്ന് കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ ഓടയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ സമയം മുതല്‍ പോലീസിന്റെ കൂടെ സഹായിയായി നിന്ന ജംഷീറിനെ കയ്യിലെ മുറിവ് കണ്ട് സംശയിച്ചായിരുന്നു ചോദ്യം ചെയ്തത്. മൃതദേഹം പുറത്തെടുത്തു കരീമിന്റെ പല്ലിന്റെ അളവും പ്രതിയുടെ കയ്യിലെ മുറിവുമായി താരതമ്യം ചെയ്തു. ശ്വാസം മുട്ടിക്കുന്നതിനിടെ കരീം കടിച്ചതു മൂലമാണ് മുറിവുണ്ടായതെന്നാണ് കണ്ടെത്തിയത്. ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ഇയാളെ ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്. ഈ വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. കീഴ്ക്കോടതി വിധിയില്‍ ഇടപെടാന്‍ വേണ്ട സാഹചര്യമില്ലെന്ന് വാദം കേട്ട ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ശിക്ഷ ശരിവെച്ച് ഉത്തരവിറക്കിയത്. പൊലീസിന് വേണ്ടി സീനിയര്‍ ഗവ.പ്ലീഡര്‍ എസ് യു നാസര്‍ ഹാജരായി.

കരീമിന്റെയും ബന്ധുവായ റിയാസിന്റെയും രണ്ടു വസ്തുക്കള്‍ ജംഷീറിന്റെ ബന്ധുവിന് വിറ്റിരുന്നു. അഡ്വാന്‍സ് നല്‍കിയെങ്കിലും സമയപരിധിക്കുള്ളില്‍ ബാക്കി തുക നല്‍കിയില്ല. അതിനാല്‍ വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ കരീം തയ്യാറായില്ല. 2009 ഏപ്രിലിലായിരുന്നു ഈ സംഭവം. മുക്കം കറുത്തപറമ്പിലെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് 13 ലക്ഷം രൂപ ജംഷീര്‍ കരീമിന് നല്‍കാനുമുണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week