24.1 C
Kottayam
Sunday, June 7, 2026

പെണ്‍വാണിഭം:നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ മുംബൈയിൽ അറസ്റ്റിൽ

Must read

മുംബൈ:സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിങ് ഡയറക്ടറുമായ  ആരതി മിത്തൽ അറസ്റ്റിൽ. മുംബൈയിലെ ഗോരേഗാവ് മേഖലയിൽ സെക്സ് റാക്കറ്റ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ആരതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ദിൻദോഷി സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് സുതാറിന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. കസ്റ്റമറെന്ന വ്യാജേന ആരതി മിത്തലിനെ സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു മോഡലുകളുടെ ഫോട്ടോ ആരതി ഫോണിൽ അയച്ചു നൽകുകയായിരുന്നു. ഇവർക്കായി 60,000 രൂപയും ആവശ്യപ്പെട്ടു.

പൊലീസ് ഹോട്ടലിൽ എത്തിച്ച രണ്ട് ഡമ്മി കസ്റ്റമർമാർക്കു മുന്നിൽ രണ്ടു മോഡലുകളുമായി ആരതി മിത്തൽ എത്തുകയായിരുന്നു. പെൺകുട്ടികളെ കടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ആരതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ന് നൽകി.

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മുംബൈയിൽ കാസ്റ്റിങ് ഡയറക്ടറായാണ് പ്രവർത്തിച്ചുവന്നത്. സോഷ്യൽ മിഡിയയിലും മറ്റും ഒരു ലക്ഷത്തോളം ഫോളോവേഴ്സാണ് ആരതിക്കുള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week