25.5 C
Kottayam
Friday, September 27, 2024

ആറാം ക്ലാസുകാരിയ്ക്ക് ഇത്ര ചിലവോ? പഠനച്ചെലവ്;ആരാധ്യ ബച്ചന്റെ സ്കൂൾ ഫീസ് കേട്ട് അമ്പരന്ന് ആരാധകർ

Must read

മുംബൈ:ബോളിവുഡിൽ സിനിമാ താരങ്ങളൊപ്പം തന്നെ താരങ്ങളുടെ മക്കൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കാറ്. അടുത്ത കാലത്തായി താരകുടുംബങ്ങളിലെ പുതുതലമുറയെക്കുറിച്ച് വ്യാപക ചർച്ചകൾ സോഷ്യൽ മീഡിയയിൽ ന‌ടക്കുന്നുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന താരപുത്രിയാണ് ആരാധ്യ ബച്ചൻ. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായുടെയും മകളായ ആരാധ്യയെ ചെറിയ പ്രായം മുതൽ പാപ്പരാസി ക്യാമറകൾക്ക് മുമ്പിൽ കാണുന്നുണ്ട്. മകളെ പിരിഞ്ഞിരിക്കുന്നത് ഐശ്വര്യ റായ്ക്ക് ഇഷ്‌ടമല്ല.

അതിനാൽ തന്നെ താൻ പോകുന്ന മിക്ക ഇവന്റുകൾക്കും നടി മകളെയും ഒപ്പം കൂട്ടും. കാൻ ഫിലിം ഫെസ്റ്റിവലിനുൾപ്പെടെ ഐശ്വര്യ മകളെയും ഒപ്പം കൂട്ടി. പലപ്പോഴും ഇത് വിമർശനങ്ങൾക്കും കാരണമാകാറുണ്ട്.
റാണി മുഖർജി, അനുഷ്ക ശർമ തു‌ടങ്ങിയ താരങ്ങളെല്ലാം പാപ്പരാസി ക്യാമറക്കണ്ണുകളിൽ നിന്നും മക്കളെ പരമാവധി മാറ്റി നിർത്താൻ ശ്രമിക്കുന്നവരാണ്.

Aaradhya Bachchan

മക്കൾ താരമാണെന്ന ചിന്തയില്ലാതെ സാധാരണ അന്തരീക്ഷത്തിൽ വളരട്ടെയെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ ഐശ്വര്യ ചെറുപ്പം മുതലേ ലൈം ലൈറ്റിൽ മകളെ കാെണ്ടുവരുന്നു. ആരാധ്യയുടെ ചിന്താ​ഗതികളെ ഇത് ബാധിക്കുമെന്നാണ് വിമർശകരുടെ വാദം. എന്നാൽ ഇത്തരം വാദ​ങ്ങളൊന്നും ഐശ്വര്യ കാര്യമാക്കാറില്ല.

ആരാധ്യയുടെ സ്കൂൾ ഫീസിനെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്. മുംബൈയിലെ ഏറ്റവും വലിയ പ്രമുഖരുടെ മക്കൾ പഠിക്കുന്ന ധീരു ഭായ് അംബാനി ഇൻർനാഷണൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. ഒരു ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപവരെ നീളുന്നതാണ് ഈ സ്കൂളിലെ ഫീസ്. എൽകെജി മുതൽ ഏഴാം ക്ലാസ് വരെ ഒരു വർഷത്തേക്ക് 1.70 ലക്ഷം രൂപയാണ് ഫീസ്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരു വർഷത്തേക്ക് 4.48 ലക്ഷം രൂപ നൽകണം. പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് 9.65 ലക്ഷം രൂപയാണ് വാർഷിക ഫീസ്. ആറാം ക്ലാസുകാരിയാണ് ആരാധ്യ.

Aaradhya Bachchan

ആരാധ്യയെക്കൂടാതെ ബി ടൗണിലെ മറ്റ് താരങ്ങളുടെ മക്കളും ഈ സ്കൂളിലാണ് പഠിക്കുന്നത്. ഷാരൂഖ് ഖാന്റെ മകൻ അബ്രാം, കരീന കപൂറിന്റെ മകൻ തൈമൂർ അലി ഖാൻ, കരിഷ്മ കപൂറിന്റെ മകൾ സമൈറ തുടങ്ങി താരകു‌ടുംബത്തിലെ കുട്ടികളുടെ വലിയൊരു നിര തന്നെ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ആരാധ്യയെക്കുറിച്ച് പിതാവ് അഭിഷേക് ബച്ചൻ അടുത്തിടെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.

മകൾ കുടുംബത്തിന്റെ മഹിമയെക്കുറിച്ച് ബോധവതിയായിരിക്കണമെന്നും ഐശ്വര്യ മകൾക്ക് അത് പറഞ്ഞ് കൊടുക്കുന്നുണ്ടെന്നും അഭിഷേക് തുറന്ന് പറഞ്ഞു. ആരാധ്യയെ വളർത്തിക്കൊണ്ട് വരുന്നതിന്റെ ഭാരം തനിക്ക് അനുഭവിക്കേണ്ടി വരാറില്ല. കൂടുതൽ ഉത്തരവാദിത്വങ്ങളും ചെയ്യുന്നത് ഐശ്വര്യയാണ്.

എന്റെ ജോലി ചെയ്യാൻ ഐശ്വര്യ അനുവദിക്കുന്നു. കുട്ടിയുടെ ഡി​ഗ്നിറ്റിയുടെ കാര്യത്തിൽ ഒരിക്കലും വി‌ട്ടുവീഴ്ച ചെയ്യരുത്. ചിലപ്പോൾ അവരെ ശാസിക്കാൻ നമുക്ക് തോന്നും. കാരണം നമ്മൾ അങ്ങനെയാണ് വളർന്നത്. എന്നാൽ പുതിയ തലമുറയിലെ കുട്ടികൾ കൂ‌ടുതൽ സെൻസിറ്റീവാണെന്നും അഭിഷേക് ബച്ചൻ ചൂണ്ടിക്കാട്ടി. മകൾ ജനിച്ച ശേഷം ഐശ്വര്യ സിനിമാ രം​​ഗത്ത് തിരക്കുകൾ കുറച്ചിട്ടുണ്ട്.

വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അമ്മയായ ശേഷം ഐശ്വര്യ അഭിനയിച്ചത്. നാല് വർഷത്തെ ഇ‌ടവേളയ്ക്ക് ശേഷം പൊന്നിയൻ സെൽവൻ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് ഐശ്വര്യ തിരിച്ച് വന്നിട്ടുണ്ട്. നടിയുടെ പുതിയ സിനിമകളുടെ പ്രഖ്യപനം ഇതുവരെ ന‌ടന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week