ഇടാന്‍ മറന്നതാണോ? അഞ്ചാം വയസില്‍ അമ്മ വാങ്ങിക്കൊടുത്ത ഡ്രസ്! കമന്റുകള്‍ നേടി അഞ്ജനയുടെ കുട്ടിയുടുപ്പ്
കൊച്ചി:വെബ് സീരീസിലൂടെ താരമായി മാറിയ നടിയാണ് അഞ്ജന മോഹന്‍. മോഡലിംഗിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇന്ന് അഞ്ജന. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും അഞ്ജന കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ അഞ്ജന പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
മഞ്ഞയുടുപ്പ് ധരിച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രമാണ് അഞ്ജന പങ്കുവച്ചിരിക്കുന്നത്. എന്റെ കുട്ടി ഉടുപ്പ് എന്ന ക്യാപ്ഷനോടെയാണ് അഞ്ജന ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി ധാരാളം പേരാണ് എത്തിയിരിക്കുന്നത്. ചിലര്‍ താരത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ രസകരമായ കമന്റുകളുമായി എത്തുന്നവരുമുണ്ട്. ചിത്രത്തില്‍ അഞ്‌ന ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കകുറവ് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രം.
‘5 വയസുള്ളപ്പോള്‍ അമ്മ വാങ്ങിക്കൊടുത്ത ഡ്രസ്സ്…. ഇപ്പോളും ഇടുന്നു, ഇതാണ് മാതൃസ്‌നേഹം, അല്ലു അര്‍ജുന്‍ പറഞ്ഞ പോലെ….. ഇനി ഇടാന്‍ മറന്നതാണോ, ഇത് കൊച്ചു പിള്ളാര് ഇട്ടാല്‍ ക്യൂട്ട് കുറച്ച് വല്യ പിള്ളാര് ഇട്ടാല്‍ ഹോട്ട്, ചെറുപ്പത്തിലേ ഡ്രസ്സ് ആണ് തോന്നണു ഇപ്പോഴും കളഞ്ഞിട്ടില്ല… പാവം നൊക്ലാജിയ, ചേച്ചി ഇത്ര ആഡംബരമൊന്നും വേണ്ട” എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.
‘പാവപ്പെട്ട വീട്ടിലെ കുട്ടികളെപ്പോലെ പാവപ്പെട്ട ഡ്രസ്സ് ധരിക്കുക ചേച്ചി, ഇടാന്‍ മറന്നു പോയതായിരിക്കും അല്ലേ, കാറ്റ് പോലും അടിക്കുന്നില്ലല്ലോ, ഇതിലും ചെറിയ ഉടുപ്പ് ഉണ്ടായിരുന്നില്ലേ, ചേച്ചിയുടെ എത്രാം വയസ്സില്‍ എടുത്ത ഡ്രസ്സ് ആണിത് അത്രമാത്രം ഇഷ്ടമായ ഡ്രസ്സ് ആണോ ഇത് അതാണോ കളയാതെ ഇപ്പോഴും ധരിക്കുന്നത്’ എന്നൊക്കെയാണ് മറ്റ് ചില കമന്റുകള്‍.
അതേസമയം തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുകളുമായി വരുന്നവരെക്കുറിച്ചും മറ്റും നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ അഞ്‌ന മനസ് തുറന്നിരുന്നു. എന്റെ ബിക്കിനി ചിത്രങ്ങള്‍ മതി അവര്‍ക്ക് മാസ്റ്റര്‍ബേഷന്‍ ചെയ്യാനായി. ചില ആളുകള്‍ ഉണ്ട് ലൈംഗിക ദാരിദ്ര്യം പിടിച്ച ആളുകള്‍, അവര്‍ക്ക് ഇച്ചിരി നേവല്‍ മാത്രം കണ്ടാല്‍ മതി അവര്‍ക്ക് എല്ലാം ആകുമെന്നാണ് അഞ്ജന പറഞ്ഞത്. അവര്‍ക്ക് നഗ്‌നതയോ ബിക്കിനി ചിത്രമോ കാണേണ്ടതില്ലെന്നും താരം പറയുന്നു.
കമന്റുകള്‍ കാണുമ്പോള്‍ ആളുകള്‍ തന്നെ ഇങ്ങനെയാണോ കാണുന്നതെന്ന് ചിന്തിക്കുന്നത്. എങ്ങനെയാണ് ആളുകള്‍ക്ക് ഇത്തരം വാക്കുകള്‍ കിട്ടുന്നത്. അതൊന്നും തനിക്ക് പറയാന്‍ പോലും സാധിക്കില്ല. അത്ര മോശമാണെന്നും അഞ്ജന പറഞ്ഞിരുന്നു. കമന്റിലൂടെ മാത്രമല്ല ഇത്തരക്കാരെ അഞ്ജനയ്ക്ക് നേരിടേണ്ടി വരാറുള്ളത്. മെസേജ് ആയും മെയില്‍ വഴിയുമൊക്കെ ഒരുമിച്ച് സമയം ചെലവിടാന്‍ താല്‍പര്യമുണ്ടെന്ന തരത്തില്‍ മെസേജുകള്‍ അയക്കാറുണ്ടെന്നാണ് അഞ്ജന പറയുന്നത്.
താന്‍ അഭിനയിച്ച സീരിസിനെക്കുറിച്ചും അഞ്ജന ഒരിക്കല്‍ തുറന്ന് സംസാരിച്ചിരുന്നു. ബോള്‍ഡ് സീന്‍ ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ആ സീരീസ് ചെയ്തത്. എന്നാല്‍ താന്‍ പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല അത് വന്നതെന്നാണ് അഞ്ജന പറഞ്ഞത്. അതേസമയം സിനിമകളില്‍ ബോള്‍ഡ് രംഗം ചെയ്യാന്‍ തനിക്ക് ഇഷ്ടമുണ്ടെന്നും താരം പറയുന്നു.
സീരീസില്‍ അഭിനയിക്കാന്‍ തനിക്ക് ഇപ്പോള്‍ പേടിയാണെന്നാണ് അഞ്ജന പറഞ്ഞത്. ഒരുപക്ഷെ ആദ്യമായി ചെയ്യുന്നവരായിരിക്കും. ചിലപ്പോള്‍ നല്ലതായിരിക്കും, ചിലപ്പോള്‍ നല്ലതായി വരില്ല. അതിനാല്‍ ഷോര്‍ട്ട് ഫിലിമിലും സീരിസും ചെയ്യാന്‍ പേടിയാണ്. അതേസമയം സിനിമയില്‍ സംവിധായകര്‍ അനുഭവസമ്പത്തുള്ളവരാണോ എന്നൊക്കെ അറിയാന്‍ സാധിക്കുമെന്നാണ് അഞ്ജന അഭിപ്രായപ്പെട്ടത്.
തന്റെ സീരീസ് വന്നപ്പോള്‍ വീട്ടുകാര്‍ക്ക് അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും അഞ്ജന തുറന്നു പറഞ്ഞിട്ടുണ്ട്. വീട്ടില്‍ പറഞ്ഞിട്ടായിരുന്നില്ല താന്‍ അഭിനയിച്ചതെന്നും താരം പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ താന്‍ ചെയ്യുന്നതൊക്കെ വീട്ടില്‍ ചര്‍ച്ച ചെയ്തിട്ടാണെന്നും ഇപ്പോള്‍ വീട്ടുകാര്‍ നല്ല പിന്തുണയാണെന്നും അഞ്ജന പറഞ്ഞിരുന്നു.