24.9 C
Kottayam
Friday, October 25, 2024

പ്രായം നിർണയിക്കുന്നതിനുള്ള ആധികാരിക രേഖയല്ല ആധാർ കാർഡ്: സുപ്രീംകോടതി

Must read

ന്യൂഡൽഹി: ആധാർ കാർഡ് പ്രായം നിർണയിക്കുന്നതിനുള്ള ആധികാരികമായ രേഖയല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. 2015-ൽ വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ജനനത്തീയതി തെളിയിക്കാനായി ആധാറിന് പകരം നിയമപരമായ അംഗീകാരമുള്ള സ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. മരിച്ചയാളുടെ പ്രായം നിർണ്ണയിക്കാൻ ആധാർ കാർഡിൽ പരാമർശിച്ചിരിക്കുന്ന ജനനത്തീയതിക്ക് പകരം, സ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയിൽ നിന്ന് പ്രായം കൂടുതൽ ആധികാരികമായി നിർണയിക്കാമെന്ന് കോടതി നിരീക്ഷിച്ചു. 2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തിരുവനന്തപുരത്തെ വീട്ടമ്മയുടേത് കൊലപാതകം;മകളും ചെറുമകളും അറസ്റ്റില്‍, കൊലയുടെ കാരണമിതാണ്‌

തിരുവനന്തപുരം: അഴൂർ റെയിൽവേ ഗേറ്റിനു സമീപം ശിഖഭവനിൽ നിർമ്മല (75) യെ ഇക്കഴിഞ്ഞ 17ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിർമ്മലയുടെ മൂത്ത മകൾ ശിഖ (55),ശിഖയുടെ...

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് അറസ്റ്റ് ചെയ്തത്. 2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാർവാറിലെ...

സൗദിയിൽ നഴ്‌സുമാർക്ക് നിരവധി അവസരങ്ങൾ; റിക്രൂട്ട്‌മെന്റിന് ഒരുങ്ങി നോർക്ക

റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഐസിയു...

മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് വിളിപ്പിച്ചത് അങ്ങേര് തന്നെ!ബാക്കിയെല്ലാം കഥ;രഹസ്യം പൊട്ടിച്ച് ശ്രീനിവാസന്‍

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. എഴുപതുകളിലും അദ്ദേഹം മോളിവുഡിന്റെ മെഗാസ്റ്റാർ എന്നാണ് അറിയപ്പെടുന്നത് പോലും. വ്യത്യസ്തമായ കഥാപാത്ര പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുകയാണ് അദ്ദേഹം. തന്നെ മെഗാസ്റ്റാർ എന്ന് ആദ്യമായി അഭിസംബോധന...

ഗുൽമാര്‍ഗ് ഭീകരാക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്;ജമ്മു കശ്മീര്‍ അതീവ ജാഗ്രതയില്‍

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം  ഭീകരസംഘടനയായ പിഎഎഫ്എഫ് ഏറ്റെടുത്തു. സംഭവത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതിനായി കൂടുതൽ സൈനികരെ...

Popular this week