KeralaNews

ശബരിമല തീത്ഥാടനത്തിനെത്തിയ യുവാവ് പമ്പയിൽ ഒഴുക്കിൽപ്പെട്ടു, തല്‍ക്ഷണം രക്ഷകനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

പമ്പ: ശബരിമല തീർത്ഥാടനത്തിനെത്തി പമ്പയിൽ കുളിക്കവെ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. പമ്പയാറ്റിൽ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ബാംഗ്ലൂർ സ്വദേശി ആനന്ദ് (36) എന്ന തീർത്ഥടകനാണ് ഒഴുക്കിൽപ്പെട്ടത്. ആനന്ദിനെ  അഗ്നിശമനസേനയാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ആനന്ദ് ഒഴുക്കിൽ പെട്ടത്. മീറ്ററുകളോളം മുങ്ങിതാണ് ഒഴുകിവന്ന ആനന്ദ് സുരക്ഷയുടെ ഭാഗമായി നദിയിൽ അഗ്നിശമന സേന വലിച്ചു കെട്ടിയിരുന്ന കയറിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങിപ്പോകുകയായിരുന്നു. മാസപൂജ സ്പെഷ്യൽ ഡ്യൂട്ടിക്ക് വന്ന അഗ്നിശമന സേനയിലെ ഫയർ &റെസ്ക്യൂ ഓഫീസർമാരായ ബിജു വി ആർ, രതീഷ് ബി, കണ്ണൻ എസ് എന്നിവർ ഇത് കാണുകയും, നല്ല ഒഴുക്കുള്ള വെള്ളത്തിലേക്ക് ഇറങ്ങി സാഹസികമായി നീന്തിച്ചെന്ന് രക്ഷിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker