CrimeKeralaNews

കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു, കാരണമിതാണ്‌

നാദാപുരം: കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജ് വിദ്യാർഥിനി ആണ് നടുറോഡിൽ അക്രമത്തിനിരയായത്. പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാണിമേൽ നിടുംപറമ്പ് സ്വദേശി അര്‍ഷാദിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്‍പ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 2:15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. ക്ലാസ് കഴിഞ്ഞുവരികയായിരുന്ന വിദ്യാർഥിനിയെ യുവാവ് തടഞ്ഞുവെച്ച് മർദിക്കുകയും കുട്ടി ബഹളംവെച്ച് ഓടുന്നതിനിടെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ, നാട്ടുകാർ യുവാവിനെ ബലമായി കീഴടക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

യുവാവിന്റെ അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമലിൽ രണ്ട് കുത്തേറ്റു. പരിക്ക് സാരമുള്ളതല്ല. പോലീസ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തുകയാണ്.നേരത്തെ പ്രണയത്തിൽ ആയിരുന്ന ഇവർ തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറുകയായിരുന്നു.

കല്ലാച്ചി പഴയ മാർക്കറ്റ് റോഡിൽ എത്തിയ പെൺകുട്ടിയുടെ പിന്നാലെ എത്തിയ അർഷാദ് മൂന്ന് തവണ കുട്ടിയെ അടിക്കുകയും പിന്നീട് കയ്യിൽ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു.സമീപത്തെ കച്ചവടം ചെയ്യുന്ന അഫ്സലും മറ്റുള്ളവരും ഓടിയെത്തിയതിനാൽ പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. കൈക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കടയുടമ അഫ്സലിനും നിസാര പരിക്കുണ്ട്. നാദാപുരം പോലീസ് സ്ഥലത്തെത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button