സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പോയി; വള്ളംമറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു. ഹരിപ്പാട് ചാക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചെറുവള്ളത്തില്‍ മീന്‍പിടിക്കുന്നതിനിടെ വള്ളംമറിഞ്ഞാണ് അപകടം ഉണ്ടായത്.

To advertise here,

വെള്ളിയാഴ്ചത്തെ കനത്ത മഴയില്‍ പുഞ്ചയിലൂടെയുള്ള റോഡ് ഉള്‍പ്പെടെ മുങ്ങിയ നിലയിലായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റീവ് വള്ളത്തില്‍ പോയത്. വള്ളം മറിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ നീന്തിരക്ഷപ്പെട്ടു. സ്റ്റീവ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

നീന്തി കരയ്‌ക്കെത്തിയവര്‍ അറിയിച്ച വിവരമനുസരിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തി. ശനിയാഴ്ച രാവിലെ കുരീത്തറ ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരിച്ചുപോകാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അച്ഛന്‍: രാജേഷ് പിള്ള. സഹോദരങ്ങള്‍: സ്റ്റെയിന്‍ രാജേഷ്, സ്റ്റെഫി രാജേഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News