24.2 C
Kottayam
Saturday, June 6, 2026

റീൽസിലെ പൊട്ടിയ പല്ല് പിടിവള്ളിയായി, 18 വർഷം മുൻപ് കാണാതായ സഹോദരനെ കണ്ടെത്തി യുവതി

Must read

കാൺപുർ: പതിനെട്ട് വർഷം മുമ്പ് കാണാതായ സഹോദരനെ ഇൻസ്റ്റഗ്രാം വീഡിയോയിൽകൂടി കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഉത്തർപ്രദേശ് കാൺപുർ സ്വദേശി രാജ്കുമാരി. ഫത്തേപുരിലെ ഇനായത്പുർ ഗ്രമാത്തിൽനിന്ന് മുംബൈയിലേക്ക് ജോലി തേടിപ്പോയ സഹോദരൻ ബാൽ ഗോവിന്ദിനെയാണ് രാജ്കുമാരി ഇസ്റ്റഗ്രാമിൽ കണ്ടെത്തിയത്.

പതിനെട്ട് വർഷം മുമ്പാണ് തന്റെ സഹോദരൻ ബാൽ ഗോവിന്ദിനെ രാജ്കുമാരിക്ക് നഷ്ടമാകുന്നത്. നഷ്ടപ്പെടുമ്പോൾ ആകെ ഉണ്ടായിരുന്ന അടയാളം പല്ലുകളിലെ പൊട്ടലായിരുന്നു. വർഷങ്ങൾക്ക് ശേഷം ഇൻസ്റ്റഗ്രാം റീൽസ് നോക്കിക്കൊണ്ടിരിക്കേ, പെട്ടെന്ന് തന്റെ സഹോദരന്റെ മുഖസാദൃശ്യമുള്ളയാളുടെ വീഡിയോ രാജ്കുമാരിയുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സഹോദരനാണെന്ന് കണ്ടെത്തുകയായിരുന്നു.

ഫത്തേപുരിലെ ഇനായത്പുർ ഗ്രമാത്തിൽനിന്ന് മുംബൈയിലേക്ക് ജോലി തേടിപ്പോയ ബാൽ ഗോവിന്ദിനെ പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് കാണാതാവുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹം തിരികെ വീട്ടിലെത്തിയുമില്ല.

സംഭവിച്ച കാര്യം ബാൽ ഗോവിന്ദ് ഓർത്തെടുക്കുന്നത് ഇങ്ങനെ: ജോലി തേടിപ്പോയ ബാൽ ഗോവിന്ദ് അസുഖബാധിതനായി. തിരികെ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും തീവണ്ടി മാറിപ്പോയി. കാൺപൂരിലേക്കുള്ള ട്രെയിനിന് പകരം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ കയറി ജയ്പുരിലാണ് ചെന്നിറങ്ങിയത്. അസുഖബാധിതനായ ബാൽ ഗോവിന്ദിനെ രാജസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽവെച്ച് ഒരാൾ കണ്ടുമുട്ടുകയും രോഗം ഭേദമായതിനുപിന്നാലെ തന്റെ ഫാക്ടറിയിൽ ജോലിനൽകുകയുമായിരുന്നു.

- Advertisement -

തുടർന്ന് ജയ്പുരിൽ ഗോവിന്ദ് പുതിയ ജീവിതം ആരംഭിച്ചു. ഇഷ ദേവി എന്ന പെൺകുട്ടിയെ അവിടെ വെച്ച് വിവാഹംകഴിച്ചു. ഇവർക്ക് രണ്ടു കുട്ടികളുമുണ്ടായി. എന്നാൽ, ഗോവിന്ദിന്റെ പൊട്ടിയ പല്ല് അടയാളമായിത്തന്നെ കിടന്നു.

- Advertisement -

ജയ്പുരിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഗോവിന്ദ് നിരന്തരം വീഡിയോകൾ ചെയ്തിരുന്നു. ഇത് റീൽസായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോകൾ ശ്രദ്ധയിൽപെട്ടതോടെയാണ് രാജ്കുമാരി ഗോവിന്ദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. തന്റെ സംശയങ്ങൾ ബലപ്പെട്ടതോടെ തന്റെ സഹോദരനാണോ എന്ന് ഉറപ്പിക്കാൻ മറ്റു വഴികളും തേടി. ഇൻസ്റ്റഗ്രാമിൽ കൂടിത്തന്നെ ഗോവിന്ദുമായി ബന്ധപ്പെട്ടു. ഇത് തന്‍റെ സഹോദരൻ തന്നെയെന്ന് സ്ഥിരീകരിക്കാൻ അധികസമയം വേണ്ടിവന്നില്ല.

തുടർന്ന് ഫോൺ വിളിക്കുകയും രാജ്കുമാരി തന്റെ സഹോദരനെ വീട്ടിലേക്ക് സ്വാഗതംചെയ്യുകയും ചെയ്തു. എത്രയും പെട്ടെന്ന് കാണാമെന്ന് സ്ഹോദരനും സമ്മതിച്ചു. ജൂൺ 20-ന് ബാൽ ഗോവിന്ദ് വീണ്ടും എത്തി, തന്റെ കുട്ടിക്കാല ഓർമ്മകൾ ഓടിക്കളിക്കുന്ന ഗ്രാമത്തിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week