KeralaNews

എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊടൈക്കനാലിൽ കൊക്കയിൽ വീണു; ഒരു മരണം

ചെന്നൈ: കൊടൈക്കനാലിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 5 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എറണാകുളം പറവൂർ സ്വദേശി അസീസ് (42) ആണ് മരിച്ചത്. 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും പരുക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെ കൊടൈക്കാനാൽ മേലെപുരത്തിനു സമീപമായിരുന്നു അപകടം.

എറണാകുളത്തു നിന്നുള്ള പതിനഞ്ചംഗ സംഘം കൊടൈക്കനാൽ സന്ദർശിച്ച് തിരിച്ചിറങ്ങുന്നതിനിടെ കൊടൈക്കനാൽ-പളനി റോഡിൽ മേൽപ്പള്ളത്തിന് സമീപം വാൻ നിയന്ത്രണം വിട്ടു 200 അടി താഴ്ചയുള്ള കൊക്കയിലേക്കു പതിക്കുകയായിരുന്നു.‌

യാത്രക്കാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സും പഴനി പൊലീസുമാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ പഴനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടൈക്കനാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button