CrimeInternationalNews

വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്​ഗാൻ പള്ളിയിൽ ചാവേർ ആക്രമണം, 50 പേർ കൊല്ലപ്പെട്ടു 

കാബൂൾ:  അഫ്​ഗാനിസ്ഥാനിൽ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാർഥനക്കിടെ പള്ളിയിൽ വൻസ്ഫോടനം. സ്ഫോടനത്തിൽ പ്രാർഥനക്കെത്തിയ 50ലേറെപ്പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള ഹബീബ് പറഞ്ഞു.

സുന്നി പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സിക്ർ എന്നറിയപ്പെടുന്ന ആചാരത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം. സിക്ർ ആചരിക്കുന്നത് ചില സുന്നു ​ഗ്രൂപ്പുകൾ മതവിരുദ്ധമായി കാണുന്നു. പള്ളിയിൽ പ്രാർഥനക്കെന്നെ വ്യാജേന എത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഇമാം സയ്യിദ് ഫാസിൽ ആഘ പറഞ്ഞു.

മരിച്ചവരിൽ തന്റെ മരുമക്കളുമുണ്ടെന്ന് ഇമാം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. താൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ ഇതുവരെ 66 മൃതദേഹങ്ങളുണ്ടെന്ന് ആരോ​ഗ്യകേന്ദ്രങ്ങൾ അറിയിച്ചു. 78 പേർക്ക് പരിക്കേറ്റു. എന്നാൽ ഔദ്യോ​ഗികമായി 10 മരണങ്ങൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. അമേരിക്കയും യുഎന്നും ആക്രമണത്തെ അപലപിച്ചു.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഈയടുത്ത നടക്കുന്ന ആക്രമങ്ങളുടെ ഭാഗമാണിതെന്നും  രണ്ട് യുഎൻ ജീവനക്കാരും അവരുടെ കുടുംബങ്ങളും പള്ളിയിൽ ഉണ്ടായിരുന്നുവെന്നും യുഎൻ പറഞ്ഞു. താലിബാനും ആക്രമണത്തെ അപലപിച്ച് വക്താവ് രം​ഗത്തെത്തി. സ്‌ഫോടനത്തെ അപലപിക്കുകയും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും സബിഹുല്ല മുജാഹിദ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്‌ചയും അഫ്​ഗാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടന്നിരുന്നു. 33 പേർ കൊല്ലപ്പെട്ട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button