27.5 C
Kottayam
Sunday, June 7, 2026

വിവാഹശേഷം പറ്റിയ മണ്ടത്തരം! അന്നത് റൊമാന്റിക്കായി എടുത്തു, ഇന്നാണെങ്കിൽ നല്ല ചീത്ത കേട്ടേനെ’: നവ്യ നായർ

Must read

കൊച്ചി:മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് നവ്യ നായർ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് നവ്യ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന വിട്ടുനിന്ന താരം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഇപ്പോൾ ജാനകി ജാനേ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് നവ്യയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്.

തിരിച്ചുവരവിലും പഴയ ആരാധക സ്നേഹം അതുപോലെ തന്നെ നവ്യക്ക് ലഭിക്കുന്നുണ്ട്. ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ ഉടനീളം സഞ്ചരിക്കുകയായിരുന്ന നവ്യക്ക് എല്ലായിടത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. അതിനിടെ താരം ആശുപത്രിയിൽ ആണെന്ന വിവരം ആരാധകരെ ഒന്ന് ആശങ്കയിലാക്കുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് ചെറിയ ചില അസ്വസ്ഥതകൾ കാരണം നവ്യയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

navya nair

ആശുപത്രിയിൽ നവ്യയെ സുഹൃത്ത് നിത്യ ദാസ് സന്ദർശിച്ചതും വാർത്തയായി. കഴിഞ്ഞ ദിവസം നവ്യയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജാവുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് നവ്യ. അതിനിടെ നവ്യയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വിവാഹത്തിന് ശേഷം ആദ്യമായി കുക്കിങ് ചെയ്ത് പാളിയതും ഭർത്താവിന്റെ ചീത്ത കേൾക്കാതെ രക്ഷപ്പെട്ടതിനെയും കുറിച്ചാണ് നവ്യ പറയുന്നത്.

‘ചേട്ടന് ഇഷ്ടം ഉപ്പുമാവാണ്. അതുകൊണ്ട് നമ്മുടെ വീട്ടിൽ എന്നും ഉപ്പുമാവ് പതിവാണ്. അങ്ങനെ ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ച് ഉപ്പുമാവ് ഉണ്ടാക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് ഉണ്ടാക്കുന്ന രീതികളെല്ലാം കേട്ടു.

- Advertisement -

എണ്ണയിൽ ഇഞ്ചിയും പച്ചമുളകും എല്ലാം ഇട്ടു വഴറ്റിയിട്ട് വേണം വെള്ളം ഒഴിക്കാൻ എന്നൊക്കെയാണ് അമ്മ പറയുന്നത്. ജീവിതത്തിൽ നമ്മൾ ഒന്നും ഇങ്ങനെ ചെയ്യുന്നില്ലല്ലോ. കൂടുതൽ ടേസ്റ്റ് ആകാൻ വേണ്ടി കൂടുതൽ എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചു. മറ്റൊന്നും ചേർക്കാതെ തിളച്ച എണ്ണയിൽ ഞാൻ നേരെ വെളളവും ഒഴിച്ചു’,

- Advertisement -

‘എണ്ണയിൽ വെള്ളം ഒഴിച്ചാൽ എന്താകും, എല്ലാം പൊട്ടിത്തെറിച്ചു അലങ്കോലമായി. ചേട്ടൻ ഒന്നും പറഞ്ഞില്ല, കല്യാണം കഴിഞ്ഞ സമയം അല്ലേ അപ്പോൾ അതൊക്കെ റൊമാന്റിക് ആയി എടുക്കുമല്ലോ. ഇപ്പോൾ ആണേൽ നല്ല ചീത്ത കിട്ടിയേനെ. അന്നൊക്കെ നമ്മൾ അഭിനയം ആണല്ലോ. ഏട്ടന്റെ മോളും മോളുടെ ഏട്ടനും ടൈപ്പ് അല്ലേ,’ നവ്യ നായർ പറയുന്നു.

navya nair

അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ വൈറലാകുന്നതിനെ കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. താൻ അഭിമുഖങ്ങളിൽ പറയുന്നതൊക്കെ അന്നും ഇന്നും ഒരുപോലെയാണ് പക്ഷേ ഇപ്പോഴാണ് അതൊക്കെ വൈറലായി മാറുന്നുണ്ട്. പറയുന്ന കാര്യങ്ങളെ അന്ന് ആളുകൾ എടുക്കുന്ന രീതി ഇങ്ങനെ ആയിരുന്നില്ല.

നമ്മൾ ഓപ്പൺ ആയി സംസാരിക്കുമ്പോൾ അതിനെ അഹങ്കാരമായിട്ടൊക്കെയാണ് എടുത്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ല. അതിൽ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റുകൾ ഒന്നും ഇടാറില്ലെന്നും അതിൽ വരുന്ന കമന്റുകൾ ഒന്ന് ശ്രദ്ധിക്കാറില്ലെന്നും നവ്യ കൂട്ടിച്ചേർത്തു.

- Advertisement -

അതേസമയം, 2010 ലാണ് നവ്യ വിവാഹം കഴിക്കുന്നത്. ബിസിനസുക്കാരനായ സന്തോഷ് മേനോൻ ആണ് ഭർത്താവ്. ഇവർക്ക് ഒരു മകനുണ്ട്. വിവാഹശേഷം മുംബൈയിൽ ആയിരുന്നു നവ്യ. അടുത്തിടെയാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. നിലവിൽ സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും സജീവമാണ് നവ്യ. മഴവിൽ മനോരമയിൽ കിടിലം എന്ന പരിപാടിയിൽ ജഡ്‌ജായി നവ്യ എത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week