മുഖ്യമന്ത്രിയോട് പരിഭവമില്ല,ലഭിച്ചത് മികച്ച ചികിത്സ,ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

<p>ഇടുക്കി : കോവിഡ് സ്ഥിരീകരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ.പി. ഉസ്മാന്‍ ആശുപത്രി വിട്ടു. മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പില്‍ നിന്നു ലഭിച്ചതെന്നു ഉസ്മാന്‍ പറഞ്ഞു. അതേസമയം തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു എങ്കിലും, പരിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു.</p>

<p>ഐസലേഷനും ലോക്ക് ഡൗണും കഴിഞ്ഞ് പൊതു പ്രവര്‍ത്തന രംഗത്ത് വീണ്ടും സജ്ജീവമായി തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഉസ്മാനോടോപ്പം ഇവിടെ ചികിത്സയിലുണ്ടായിരുന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയും അല്‍പസമയത്തിനകം ആശുപത്രി വിടും. അതേസമയം ഉസ്മാന്റെ വീട്ടുക്കാരടക്കം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഇപ്പോളും നിരീക്ഷണത്തിലാണ്. വീട്ടുക്കാരുടെ സ്രവ പരിശോധന ഫലം പുറത്തുവന്നിരുന്നു എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News