കുറവിലങ്ങാട് : സഹോദരനെ സ്കൂളിലേക്കു യാത്രയാക്കാൻ പോയ ഒന്നര വയസ്സുകാരി ഹൈദരാബാദിൽ അച്ഛനു മുന്നിൽ സ്കൂൾ ബസ് കയറി മരിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കൽ മിഥുൻ ജെ.പാറയ്ക്കൽ – ലിൻഡ ദമ്പതികളുടെ മകൾ ജൂവൽ അന്ന മിഥുൻ (ഒന്നര) ആണ് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം ഇന്നു 11നു വയലാ സെന്റ് ജോർജ് പള്ളിയിൽ.
എൻജിനീയറായ മിഥുൻ കുടുംബത്തോടൊപ്പം ഹബ്സിഗുഡ സ്ട്രീറ്റ് 8 ഭാഗത്താണു താമസിക്കുന്നത്. ഇന്നലെ രാവിലെ മകൻ ജോർജിനെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് അപകടം. താമസസ്ഥലത്തിനു താഴെ കളിക്കാൻ വന്ന ജൂവൽ സഹോദരൻ ബസിൽ കയറുന്നതു കാണാനായി ഓടിയെത്തിയപ്പോൾ ഇതേ ബസിന്റെ അടിയിൽപെടുകയായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News