26.2 C
Kottayam
Friday, June 5, 2026

ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോട്ടയം സ്വദേശിനി

Must read

കോട്ടയം: ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്ബുഴ സ്വദേശിനിയായ പ്രസന്നകുമാരിയാണ് ഒറ്റ പ്രസവത്തിലൂടെ മൂന്ന് ആണ്‍കുഞ്ഞുങ്ങള്‍ക്കും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്.

പ്രസന്നകുമാരിയുടെയും ഭര്‍ത്താവ് സുരേഷിന്റെയും ദീര്‍ഘ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.

നേരത്തെ ഐവിഎഫ് ചികിത്സ നടത്തി പരാജയപ്പെട്ട പ്രസന്നകുമാരി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നടത്തിയ ചികിത്സയിലാണ് സാധാരണ നിലയില്‍ ഗര്‍ഭം ധരിച്ചത്. ആശുപത്രിയിലെ സീനിയര്‍ ഗൈനെക്കോളജി കണ്‍സള്‍ട്ടന്റ് ഡോ. ഹരീഷ് ചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ ചികിസയിലൂടെയാണ്, എട്ടാം മസത്തില്‍ നാല് കുട്ടികളെയും സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുത്തത്.

നാല് കുഞ്ഞുങ്ങളുണ്ടെന്ന് അറിഞ്ഞതോടെ വിദഗ്ധ ചികിത്സയും ആശുപത്രി ഒരുക്കിയതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.

- Advertisement -

കുട്ടികള്‍ക്ക് ഒരു ദിവസത്തെ വെന്‍റിലേറ്റര്‍ സഹായം മാത്രമാണ് ആവശ്യമായി വന്നത്. ഒരാഴ്ച്ച നീണ്ട പരിചരണത്തിന് ശേഷം അമ്മയും കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ഇതിന്റെ സന്തോഷത്തില്‍ കുട്ടികളുടെ ചികിസയുമായി ബന്ധപ്പെട്ട സാമ്ബത്തിക സഹായം സൗജന്യമായി ലഭ്യമാക്കിയതായി കാരിത്താസ് ആശുപത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week