23.5 C
Kottayam
Thursday, September 19, 2024

കാല്‍നൂറ്റാണ്ട് മുന്‍പ് ആദ്യ ഷോയിൽ ജനം തള്ളിയ സിനിമ,ഇന്ന് ഹൗസ്‌ഫുള്‍; അത്ഭുതം പ്രകടിപ്പിച്ച്‌ സിബി മലയില്‍

Must read

കൊച്ചി:മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതന്‍ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്‍റെ റി-റിലീസ്. ഫോര്‍ കെ ദൃശ്യമികവില്‍ ദേവദൂതന്‍ വീണ്ടും തിയറ്ററില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം അത് ഏറ്റെടുത്തു. ഇപ്പോഴിതാ ഇരുപത്തി നാല് വര്‍ഷം മുന്‍പ് തിയറ്ററില്‍ വന്‍ പരാജയം നേരിട്ട തന്‍റെ സിനിമയെ ആളുകള്‍ ഒന്നടങ്കം ഏറ്റെടുത്ത സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. 

ദേവദൂതന്‍ വീണ്ടും വരുമ്പോള്‍ ഇത്രയും വലിയ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മനസിന് കുളിര്‍മയേകുന്ന പ്രതികരണങ്ങള്‍ ആണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സിബി മലയില്‍ പറഞ്ഞു. കാൽ നൂറ്റാണ്ടിന് മുൻപ് തിയറ്ററിൽ പൂര്‍ണമായും പരാജയം നേരിട്ട സിനിമ സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

“വളരെ സന്തോഷമാണ്. ജീവിതത്തില്‍ ഇങ്ങനെ ഒരനുഭവം മറ്റൊരു സംവിധായകനും ഉണ്ടായിട്ടുണ്ടാവില്ല. കാരണം 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞൊരു സിനിമ, 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ തലമുറ ആ സിനിമ കാണാന്‍ ആഗ്രഹിക്കുകയും അവരുടെ മുന്നിലേക്ക് ആ സിനിമയുടെ ഏറ്റവും നല്ല വെര്‍ഷന്‍ എത്തുകയും ചെയ്തിരിക്കുന്നു. ദേവദൂതന് ഇത്രയും വലിയൊരു സ്വീകാര്യത ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. സിനിമ കണ്ട് ആള്‍ക്കാര്‍ പോകും എന്നായിരുന്നു മനസില്‍.

മനസ്സിന് കുളിർമയേകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എല്ലാം അത്ഭുതമാണ്. ഇതൊരു പഴയ സിനിമ ആണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താമായിരുന്നു. പക്ഷേ പുതിയൊരു സിനിമ കണ്ട ഫിലീങ്ങിലാണ് ആള്‍ക്കാര്‍ പോകുന്നത്. ചെറുപ്പക്കാരൊക്കെ എവിടെന്നൊക്കെയോ എന്‍റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നുണ്ട്.

അന്ന് സിനിമ കണ്ടിട്ടില്ലാത്തവരാണ് ഈ സിനിമ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത്. കണ്ടവരും വന്ന് കാണുന്നു. അന്നത്തെ പോലെ അല്ലെന്ന് പറയുന്നു. വളരെ റെയർ ആയിട്ടുള്ളൊരു കാര്യമാണിത്. കാൽ നൂറ്റാണ്ടിന് മുൻപ് തിയറ്ററിൽ ടോട്ടറി റിജക്റ്റഡ് ആയിട്ടുള്ളൊരു സിനിമ സ്വീകരിക്കപ്പെട്ടിരിക്കുന്നു”, എന്നായിരുന്നു സിബി മലയിലിന്‍റെ വാക്കുകള്‍.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week