CrimeKeralaNewsNews

പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്ക്കന്‍ പിടിയില്‍

പാല :അമ്മയ്ക്കും ബന്ധുവിനും ഒപ്പം പട്ടാപ്പകല്‍ വഴിയിലൂടെ നടന്നു പോയ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്ക്കന്‍ പിടിയില്‍.പാലാ നഗരത്തിൽ ഇന്ന് ഉച്ചക്ക് ബസ്സിറങ്ങി ജനറല്‍ ആശുപത്രിയിലേക്ക് അമ്മയുടെ കൈയ്യില്‍ പിടിച്ച് ബന്ധുവായ സ്ത്രീയോടൊപ്പം നടന്നു പോകുകയായിരുന്ന 10 വയസ്സുകാരിക്ക് നേരേയാണ് പീഡനശ്രമമുണ്ടായത്.

കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട അമ്മയും ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ തടഞ്ഞു നിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.സംഭവത്തില്‍ പാലാ അന്തീനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കല്‍ വീട്ടില്‍ ദേവസ്യ മകന്‍ ആന്‍റണി ദേവസ്യയെ (60) പാലാ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി മുന്‍പും സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പാലാ പോലീസ് അറിയിച്ചു.അറസ്റ്റ് ചെയ്ത പ്രതിയെ നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button