വിവാഹ വാഗ്ദാനം നൽകി ഭർതൃമതിയായ 26കാരിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു,സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

പയ്യന്നൂർ: വിവാഹ വാഗ്ദാനം നൽകി ഭർതൃമതിയായ യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. പയ്യന്നൂർ എടാട്ട് സ്വദേശി മാത്രാടൻ പുതിരക്കൽ നിശാന്തി(36)നെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പയ്യന്നൂർ പൊലീസ് സ്റ്റേഷൻ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം.

ആലക്കോട് ഉദയഗിരിയിലെ ഭർതൃമതിയായ 26കാരിയാണ് നിശാന്തിനെതിരെ ആലക്കോട് പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് പയ്യന്നൂരിലായതിനാൽ ആലക്കോട് പൊലീസ് പയ്യന്നൂർ പൊലീസിന് കേസ് കൈമാറുകയായിരുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത് പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നിർദേശ പ്രകാരം എസ്‌ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെരുമ്പയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News