കൊച്ചി:ഇത് തട്ടിപ്പുകളുടെ കാലമാണ്. ഏത് വഴിയാണ് തട്ടിപ്പുമായി ആളുകൾ എത്തുക എന്ന് പറയാൻ പറ്റില്ല. ഓൺലൈൻ വഴിയാണ് തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. ഫേസ്ബുക്ക് വഴിയും വാട്സ് ആപ്പ് മെസേജിലൂടേയും എന്ന് വേണ്ട എവിടെ തിരിഞ്ഞാലും തട്ടിപ്പാണ്. ഇനി തട്ടിപ്പിൽ നിന്ന് നേരെ ഒരു പ്രണയ കഥയിലേക്ക് പോകാം! തട്ടിപ്പും പ്രണയവും എങ്ങനെ യോജിക്കും എന്നാണോ നിങ്ങൾ ആലോചിക്കുന്നത്. വിശദമായി തന്നെ അറിയാം.
ചേട്ടി അരുൺ എന്ന വ്യക്തിയാണ് താന്റെ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോർട്ട് എക്സിൽ പങ്കുവെച്ചത്. സംഭവം രസകരം ആണ്. എച്ച് ആർ ലാവ്യണ എന്ന് പരിചയപ്പെടുത്തിയ ഒരു വ്യക്തിയുമായാണ് സംഭാഷണം. എനിക്ക് പണം ഉണ്ട്, പക്ഷേ ഞാൻ പ്രണയമാണ്തേടുന്നത് എന്ന ക്യാപ്ഷൻ നൽകിയാണ് അരുൺ ചാറ്റ് ഷെയർ ചെയ്തത്.
ലിങ്ക്ഡ്ഇൻ, നൗക്രി ഡോട്ട് കോം തുടങ്ങിയ പ്രൊഫഷണൽ നെറ്റ്‌വർക്കുകളിൽ നിന്നാണ് അരുണിന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ ലഭിച്ചതെന്നും ജോലി സാധ്യതയെ കുറിച്ച് പറയാനാണ് ബന്ധപ്പെട്ടതെന്നും പറയുന്നു. മെസേജ് വായിച്ചപ്പോൾ തന്നെ സംഭവം തട്ടിപ്പാണെന്ന് അരുണിന് മനസ്സിലായി .
അത് കൊണ്ട് തന്നെ അരുൺ സംഭാഷണത്തിൽ ട്വിസ്റ്റ് വരുത്തി. ലാവണ്യ എന്ന പേരിനെ കുറിച്ച് സംസാരിച്ചു. പേരിനെ അഭിനന്ദിച്ചു, അതിന്റെ അർത്ഥം ചോദിച്ചു. താൻ ലാവണ്യ ആണെന്ന് നടിച്ച് തട്ടിപ്പുകാരൻ സംഭാഷണം തുടർന്നു. വ്യക്തിപരമായ വിഷയങ്ങൾ ഒഴിവാക്കി ജോലിയെക്കുറിച്ച് വീണ്ടും സംസാരിക്കാൻ തുടങ്ങി.
തട്ടിപ്പുകാരൻ ജോലിക്കായി വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചപ്പോൾ, പകരം സ്നേഹം തേടുന്നതിനെക്കുറിച്ച് തമാശയായി സംസാരിച്ചു.
സ്നേഹത്തിന് ഒരു പ്രോഗ്രാമും ഇല്ലെന്ന് തട്ടിപ്പുകാരൻ മറുപടി നൽകുകയും അവരുടെ സംഭാഷണത്തിന്റെ വിഷയം പ്രണയമല്ല, ജോലിയെ കുറിച്ചാണെന്നും വ്യക്തമാക്കി. രക്ഷയില്ലെന്ന് കണ്ട തട്ടിപ്പുകാരൻ സംഭാഷണം അവസാനിപ്പിച്ചു. ഈ സംഭാഷണമാണ് അരുൺ പോസ്റ്റ് ചെയ്തത്.
ഈ ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. നിരവധിപേരാണ് അരുണിന്റെ പോസ്റ്റിന് കമന്റുമായി എത്തുന്നത്. തമാശ കലർന്ന കമന്റുകളാണ് ആളുകൾ ഇടുന്നത്. മറ്റ് ചിലർ അവരുടെ അനുഭവം പങ്കിട്ടു. എന്തായാലും തട്ടിപ്പിനെ പ്രണയം കൊണ്ട് തകർത്തു കളഞ്ഞില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.