മലയാളി യുവതിയെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍നായരുടെ മകള്‍ സുരജ എസ്. നായര്‍ (45) ആണ് മരിച്ചത്. ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ തമിഴ്‌നാട്ടിലെ ജോളാര്‍പ്പെട്ടില്‍വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News