ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം തമിഴ്‌നാട്ടില്‍ കഴിഞ്ഞ മലയാളി യുവതി കത്തിക്കരിഞ്ഞ നിലയിൽ,മരണത്തില്‍ ദുരൂഹത

ചെന്നൈ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം കാമുകനായ സൂര്യ ഒളിവില്‍ പോയിട്ടുണ്ടാകാമെന്നാണ് പോലീസ് കണ്ടെത്തല്‍. യുവതിയുമായി യുവാവ് നിരന്തരം വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.

ഭര്‍ത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനായ യുവാവിനൊപ്പം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഒളിച്ചോടിയത്. തമിഴ്നാട് കൃഷ്ണഗിരിയില്‍ ഇരുവരും വിവാഹം കഴിക്കാതെ ഒന്നിച്ച് കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്ര നിര്‍മാണ ശാലയില്‍ രഞ്ജിനി നാല് മാസത്തോളം ജോലി ചെയ്തിരുന്നു. ഇക്കാലമത്രെയും ഇരുവരും സന്തോഷത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.

എന്നാല്‍, അടുത്തിടെ യുവതി ഡല്‍ഹിയിലേക്ക് പോയിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് മടങ്ങി വന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹിച്ചിരുന്നു. ഒരാഴ്ചയായി ഇരുവരും തര്‍ക്കമായിരുന്നുവെന്നും സൂര്യ രഞ്ജിനിയെ അസഭ്യം പറയുമായിരുന്നുവെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. രഞ്ജിനി ഡല്‍ഹി യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ സൂര്യയില്‍ നിന്നും മറച്ചുവെച്ചിരുന്നു. എന്തിനു പോയി എന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്. എത്ര ചോദിച്ചിട്ടും തന്റെ യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്താന്‍ യുവതി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

വഴക്കിനെ തുടര്‍ന്ന് കാണാതായ രഞ്ജിനിയുടെ മൃദദേഹം കത്തി കരിഞ്ഞ നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുകയാന്നെന്ന് എഴുതിവെച്ച കുറിപ്പ് പോലീസ് കണ്ടെടുത്തു. രഞ്ജിനിയുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ സൂര്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവതി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News