24.9 C
Kottayam
Friday, June 5, 2026

‘ഒരുപാട് സർപ്രൈസ് എലമെന്റുകൾ, ഇത്തരം സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നത് അപൂർവമായാണ് ‘; ‘മോൺസ്റ്ററി’നെ കുറിച്ച് മോഹൻലാൽ

Must read

കൊച്ചി:വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ. ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണ് മോൺസ്റ്റർ എന്നും മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയിലൂടെയാണ് താരത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് മോൺസ്റ്റർ പ്രത്യേകതയുള്ള ഒരു സിനിമയാകുന്നത് എന്ന ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി.

‘എന്നെ സംബന്ധിച്ചിടത്തോളം അല്ലങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണ് മോൺസ്റ്റർ. ഒരുപാട് സർപ്രൈസ് എലമെന്റുകൾ ഉണ്ട്. എല്ലാ സിനിമകളിലുമുണ്ട്, പക്ഷെ ഇതിന്റെ പ്രമേയം തന്നെയാണ് പ്രത്യേകത. ഇതിന്റെ കഥ, തിരക്കഥ ഒക്കെ. ഒരുപക്ഷെ മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്.

- Advertisement -

തിരക്കഥ തന്നെയാണ് താരം. ഒരു ഹീറോ, വില്ലൻ എന്ന കോൺസപ്റ്റ് ഒക്കെ ഈ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ നായകനും വില്ലനും തിരക്കഥ തന്നെയാണ്. ആ സിനിമയെ കുറിച്ച് ഇത്രയുമാണ് പറയാൻ സാധിക്കുക. ഒരു അഭിനേതാവ് എന്ന നിലയിൽ ഇത്തരം സിനിമകളിൽ അഭിനയിക്കുക എന്ന് പറയുന്നത് വളരെ അപൂർവമാണ്. ഞാൻ അതിൽ വളരെയധികം ഹാപ്പിയാണ്.’

- Advertisement -

അതേസമയം, മോൺസ്റ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തി. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാലാണ് സിനിമയ്ക്ക് യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്നാണ് റിപ്പോർട്ട്. അണിയറ പ്രവർത്തകർ ചില മാറ്റങ്ങളോടെ ചിത്രം വീണ്ടും സെൻസറിങ്ങിന് സമർപ്പിക്കാൻ ഒരുങ്ങുന്നതായും സൂചനകളുണ്ട്. ഈ നടപടികൾ പൂർത്തിയാകാത്ത പക്ഷം സിനിമയുടെ ഗൾഫ് റിലീസ് നീളുവാനും സാധ്യതകളുണ്ട്. ഒക്ടോബർ 21-ന് ദീപാവലി റിലീസായാണ് മോൺസ്റ്റർ എത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week