25.5 C
Kottayam
Sunday, October 6, 2024

യുവാക്കള്‍ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്തകാല വിലക്ക്; നിയമം പാസാക്കി ന്യൂസിലാന്‍ഡ്

Must read

ന്യൂസിലാന്‍ഡിനെ സിഗരറ്റ് മുക്തമാക്കാന്‍ കടുത്ത നടപടികളുമായി രാജ്യം. 2009ന് ശേഷം ജനിച്ചവര്‍ക്ക് പുകവലിക്കാനുള്ള സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ ലഭ്യത കുറയ്ക്കാനുള്ള നടപടിയിലാണ് ന്യൂസിലാന്‍ഡ് ഉള്ളത്. കാലാന്തരത്തില്‍ ന്യൂസിലാന്‍ഡിനെ പുകയില മുക്തമാക്കാനാണ് നീക്കം.

പുകവലിക്കാനുള്ള പ്രായം വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണ് ന്യൂസിലാന്‍ഡ് സര്‍ക്കാരിനുള്ളത്. 50 വർഷം കഴിഞ്ഞ് ഒരു പായ്ക്ക് സിഗരറ്റ് വാങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ ആവശ്യമായി വരുന്ന സാഹചര്യമൊരുക്കുന്നതാണ് പുതിയ നിയമം.

എന്നാല്‍ അതിന് മുന്‍പ് തന്നെ പുകവലി ശീലം രാജ്യത്ത് നിന്ന് ഒഴിവാകുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. 2025ഓടെ ന്യൂസിലാന്‍ഡ് പുകയില മുക്തമാവുമെന്നാണ് വിലയിരുത്തല്‍. ഉപയോഗിക്കുന്നവരില്‍ പകുതിയിലും അധികം ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്ന ഒരു ഉല്‍പ്പന്നത്തിന്‍റെ വില്‍പന പ്രോത്സാഹിപ്പിക്കേണ്ട ഒരു കാരണം പോലുമില്ലെന്നാണ് ന്യൂസിലാന്‍ഡിലെ ആരോഗ്യ സഹമന്ത്രി ഡോക്ടര്‍ ആയിഷ വെരാല്‍ പാര്‍ലമെന്‍റിനെ അറിയിച്ചത്. പുതിയ നിയമം അനുസരിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും കര്‍ശന നിയന്ത്രണങ്ങളാണ് ഉള്ളത്. നേരത്തെ 6000 സിഗരറ്റ് വിറ്റിരുന്ന സ്ഥാപനത്തിന് ഇനിമുതല്‍ 600 സിഗരറ്റ് വില്‍ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.

ഇതിന് പുറമേയാണ് സിഗരറ്റിലെ നിക്കോട്ടിന്‍റെ അളവിലും കുറവ് വരുത്തണം. ആരോഗ്യ സംവിധാനങ്ങള്‍ക്ക് പുകയില ഉപയോഗത്തേ തുടര്‍ന്നുള്ള രോഗങ്ങള്‍ ചികിത്സിക്കാനായി വന്‍തുക ചെലവിടേണ്ടി വരുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകുമെന്നാണ് ആയിഷ വെരാല്‍ വിശദമാക്കുന്നത്. ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം, അവയവങ്ങളഅ‍ മുറിച്ച് നീക്കല്‍ എന്നീ ചികിത്സയ്ക്കായി വലിയ തുകയാണ് ആരോഗ്യ വകുപ്പിന് ചെലവിടേണ്ടി വരുന്നത്. 43 നെതിരെ 76 വോട്ടുകള്‍ നേടിയാണ് ബില്ല് പാര്‍സമെന്‍റില്‍ പാസായത്.

ബില്ലിനെ എതിര്‍ത്ത വലതുപക്ഷ നേതാക്കള്‍ ചെറിയ കടകള്‍ കച്ചവടമില്ലാതെ അടച്ച് പോകേണ്ടി വരുമെന്ന ആശങ്കയാണ് പാര്‍ലമെന്‍റിനെ അറിയിച്ചത്. ഈ നിയമം മൂലം ന്യൂസിലാന്‍ഡിന് ഗുണമുണ്ടാകില്ലെന്നാണ് വലതുപക്ഷ നേതാക്കള്‍ വിലയിരുത്തുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

Popular this week