‘കാവി ബിക്കിനി ധരിച്ച ഹിന്ദു പെണ്‍കുട്ടിയെ വശീകരിക്കുന്നു’ ഷാരുഖ് ചിത്രം പത്താനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം

മുംബൈ:ബോളീവുഡ് പ്രേക്ഷകരും ഷാരൂഖ് ഖാൻ ആരാധകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിംഗ്ഖാൻ നായകനായി പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും പത്താനുണ്ട്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഇക്കഴിഞ്ഞ ദിവസം ചിത്രത്തിലെ ബേഷരം എന്ന വീഡിയോ ഗാനം അണിയറക്കാർ പുറത്ത് വിട്ടിരുന്നു. പാട്ട് പുറത്തിറങ്ങിയത്തിന് പിന്നാലെ ചിത്രത്തിനെതിരെ ബോയ്ക്കോട്ട് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുവിഭാഗം ആളുകൾ.

കാവി ബിക്കിനി ധരിച്ച പെണ്കുട്ടിയെ പത്താൻ വശീകരിക്കാൻ ശ്രമിക്കുന്നു, പാകിസ്ഥാനില്‍ നിന്നുമുള്ള ആക്ടര്‍ ഐ.എസ്. ഏജന്റിന്റെ പേരില്‍ സിനിമ നിര്‍മിച്ച് ഇന്ത്യയില്‍ നിന്നും പണമുണ്ടാക്കുന്നു. ആ പണം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു. എന്നൊക്കെയാണ് തീവ്രഹിന്ദുത്വ പ്രൊഫൈലുകളിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾ

സിനിമയ്ക്ക് വേണ്ടി ഹോളിവുഡ് ആക്ഷൻ ഡയറക്ടർ കേസി ഒ നീൽ സംഘട്ടനം ഒരുക്കിയിട്ടുണ്ട് . ‘മിഷൻ ഇംപോസിബിൾ’, ‘ടോപ്പ് ഗൺ മാവറിക്ക്’, ‘ജാക്ക് റീച്ചർ’ എന്നീ ചിത്രങ്ങളിൽ ടോം ക്രൂസിനൊപ്പം പ്രവർത്തിച്ച് പരിചയസമ്പത്ത് നേടിയ കെയ്സി ഒ നീൽ ഒരുക്കുന്ന സ്റ്റണ്ട് സീറ്റ്‍ എഡ്ജ് മൊമെന്റ്‌സ് ഉണ്ടാക്കുമെന്ന് സംവിധായകൻ പറഞ്ഞു.

അടുത്ത വർഷം ജനുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറക്കാർ അറിയിച്ചിട്ടുണ്ട് ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സല്‍മാന്‍ ഖാനും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട് ഇവരെ കൂടാതെ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News