28.4 C
Kottayam
Saturday, June 6, 2026

ക്ഷേത്രസ്വത്ത് എന്‍എസ്എസ്‌ തിരിച്ചു കൊടുക്കണം;കോഴ വാങ്ങാതെ നിയമനം നടത്താറുണ്ടോ:സുകുമാരന്‍നായരോട് നുറുങ്ങുചോദ്യങ്ങളുമായി എ.കെ. ബാലൻ

Must read

തിരുവനന്തപുരം: എൻഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. മുന്നാക്കസമുദായത്തിലെ പിന്നോക്കക്കാർക്ക് എന്ത് സംവരണമാണ് എൻഎസ്‌എസ് നൽകുന്നത്. എൻഎസ്എസ് സ്ഥാപനങ്ങളിൽ സമുദായത്തിലെ പാവപ്പെട്ടവരിൽ നിന്നു കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോ എന്നും ബാലൻ ചോദിച്ചു.

ഗണപതി ഭഗവാൻ മുഖ്യ ആരാധനാ മൂർത്തിയായ പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ 68 ഏക്കർ സ്ഥലം അനധികൃതമായി എൻഎസ്എസ് കൈവശം വച്ചതായി ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. ആദ്യം സുകുമാരൻ നായർ ചെയ്യേണ്ടത് ക്ഷേത്രത്തിന് അവകാശപ്പെട്ട സ്വത്ത് തിരിച്ചു കൊടുക്കുകയാണ്’–ബാലൻ പറഞ്ഞു.    

‘എൻഎസ്എസിന്റെ നിയമനം മനസ്സറിഞ്ഞുകൊണ്ടാണോ? സംവരണമേയില്ല. അത്തരം ഒരു സന്ദർഭത്തിൽ സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർക്ക് അനുകൂലമായ വിധി നടപ്പാക്കാൻ സുകുമാരൻ നായർക്ക് സാധിക്കുന്നുണ്ടോ? ഇതൊക്കെ നുറുങ്ങു ചോദ്യങ്ങളാണ്. മറുപടി നൽകാൻ വേണ്ടി തന്നെയാണ് ഞാൻ അദ്ദേഹത്തിന് അത് നൽകുന്നത്. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിപോലും ഇവിടെ നടപ്പാക്കിയിട്ടില്ല. വിശ്വാസികളെ വ്രണപ്പെടുത്തുന്ന ഒരു സമീപനവും എടുത്തിട്ടില്ല. ആ സമയത്തു പോലും കമ്യൂണിസ്റ്റുകാർക്ക് വോട്ട് കൊടുക്കരുത് എന്ന രീതിയിലുള്ള പരാമർശങ്ങളാണ് ജി. സുകുമാരൻ നായർ നടത്തിയത്.  അതിന്റെ തുടർച്ചയാണ് ഇപ്പോൾ അദ്ദേഹം കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ. ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട തട്ടിപ്പു കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്.’

- Advertisement -

- Advertisement -

‌വിശ്വാസികളെ ഒപ്പം നിർത്താൻ ജി. സുകുമാരൻ നായർ വഴിവിട്ട മാർഗം സ്വീകരിക്കുന്നു എന്നും എ.കെ. ബാലൻ ആരോപിച്ചു. ‘‘എന്റെ മേൽവിലാസം ഇത്തരം ആളുകളുടെ കയ്യും കാലും പിടിച്ച് ഉണ്ടാക്കിയതല്ല. ഞാൻ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല. പറയുന്നത് നുറുങ്ങുകാര്യങ്ങൾ ആയിരിക്കും. സുകുമാരൻ നായർ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് അറിയാം. അത് ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല.

കേരളത്തിലെ പാവപ്പെട്ട  പിന്നോക്ക വിഭാഗങ്ങളുടെ സഹായത്തോടെയുണ്ടാക്കിയ മേൽവിലാസമാണ്. ഇവരുടെ ഒന്നും മുൻപിൽ കൈകൂപ്പി നിന്ന ചരിത്രം എനിക്കില്ല. ആർഎസ്‌സും ബിജെപിയും ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. താനും ആർഎസ്എസ് ആണെന്ന് പറഞ്ഞ് സുകുമാരൻ നായർ ഇതൊക്കെ പറഞ്ഞാൽ കുഴപ്പമില്ല. മറിച്ച് ചെയ്യുന്നത് ആ സമുദായത്തിലെ പാവപ്പെട്ടവർക്ക് നിരക്കുന്നതല്ല.

എൻഎസ്എസ് സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം സാമ്പത്തിക സംവരണാടിസ്ഥാനത്തിലാണോ? എൻഎസ്എസ് വി.ഡി.സതീശനോടും സുരേഷ് ഗോപിയോടും എന്ത് സമീപനമാണ് സ്വീകരിച്ചതെന്ന് അവർക്ക് ഓർമകൾ ഉണ്ടായിരിക്കണം. ഷംസീറിന്റെ പരാമർശങ്ങൾ ആരേയും വേദനിപ്പിക്കുന്നതല്ല. ’’– എ.കെ. ബാലൻ വ്യക്തമാക്കി.  

- Advertisement -

‘‘നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം ശാസ്ത്രീയമായിരിക്കണം. യുക്തി ബോധത്തോടെയായിരിക്കണം. സ്പീക്കർ പറഞ്ഞത് എല്‍ഡിഎഫ് നയത്തിന്റെ ഭാഗമായി തന്നെയാണ്. അതിനെ വളച്ചൊടിച്ചു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉൾക്കൊള്ളില്ല. അതിൽ മനസ്സറിഞ്ഞ് ആരും പങ്കാളികളാകില്ല. കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമമാണ് എന്‍എസ്എസ് നടത്തുന്നത്.’’– ബാലൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week