ഭർത്താവിന്റെ മുന്നിൽവെച്ച് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, മൂന്ന് മോഷ്ടാക്കള്‍ അറസ്റ്റിൽ

ജയ്പുർ: മോഷണത്തിനായി വീട്ടിൽ അതിക്രമിച്ച് കടന്ന് ഭർത്താവിന്റെ മുന്നിൽവെച്ച് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മൂന്ന് പ്രതികൾ അറസ്റ്റിൽ. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മോഷണം നടത്തുകയെന്ന ഉദ്ദേശത്തോടെ നാല്പേർ വീട്ടിൽ കടന്നുകയറിയത്. വെള്ളിയാഴ്ച ദമ്പതിമാർ പൊലീസിൽ പരാതി നൽകി.

കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായെന്നും നാലാമന് വേണ്ടി അന്വേഷണം നടക്കുകയാണന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൃത്യം നടന്നത്. വാച്ച്മാനായി ജോലി ചെയ്യുന്നയാളാണ് ഭർത്താവ്. രാത്രി ഉറങ്ങാനായി തയ്യാറെടുക്കുമ്പോഴാണ് മോഷ്ടാക്കൾ അതിക്രമിച്ച് കടന്നത്.

ഭർത്താവിന്റെ കൈവശമുണ്ടായിരുന്ന 1400 രൂപ തട്ടിയെടുത്ത ശേഷം കൂടുതൽ പണം ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ കൈവശം കുറച്ച് വെള്ളി ആഭരണങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. വിലപിടിപ്പുള്ള മറ്റൊന്നും കിട്ടാതായതോടെ ഭർത്താവിന്റെ മുന്നിൽവെച്ച് ഇവർ വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതികൾ പല സ്ഥലങ്ങളിലുള്ളവരായിരുന്നുവെന്നും മറ്റ് പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടുകൂടിയാണ് മൂന്ന് പേരെ പിടികൂടിയതെന്നും പിന്ദ്വാര ഡിവൈഎസ്‌പി ജീത്തു സിങ് പറഞ്ഞു. നാലാമനെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News