28.8 C
Kottayam
Thursday, June 4, 2026

ഹാർപ്പിക് കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി പണവും സ്വർണ്ണവും കവർന്നു, വീട്ടുജോലിക്കാരി പിടിയിൽ

Must read

ഹൈദരാബാദ്:ജോലിക്ക് നിൽക്കുന്ന വീട്ടിലെ വീട്ടുമടസ്ഥയുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയ ശേഷം, പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത വീട്ടുജോലിക്കാരി അറസ്റ്റിൽ. ഹൈദരാബാദിലെ നച്ചാരത്താണ്‌ സംഭവം. ഹാർപികും സന്ധു ബാമും ചേർത്ത മിശ്രിതം വീട്ടുടമസ്ഥയായ ഹേമാവതിയെന്ന 73കാരിയുടെ കണ്ണിലൊഴിച്ച്, യുവതി ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തുകയായിരുന്നു. ശേഷം, മോഷണം നടത്തി. സംഭവത്തിൽ, 32 കാരിയായ ഭാർഗവിയെ പോലീസ് അറസ്റ്റ് ചെയ്‌തു.

നച്ചാരത്തെ അപ്പാർട്മെന്റിൽ ഹേമാവതി തനിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഭാർഗവിയെ വീട്ടിൽ ജോലിക്കായി വെച്ചത്. ഭാർഗവിക്കൊപ്പം ഏഴു വയസുകാരിയായ മകളും ഇവിടെ തന്നെയാണ് താമസം. ഇവരുടെ മകൻ ശശീധർ ലണ്ടനിലാണ് താമസിക്കുന്നത്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളെ തുടർന്ന്, ഹേമാവതി കണ്ണിൽ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇത് ഭാഗർവിയാണ് ചെയ്തു കൊടുത്തിരുന്നത്. എന്നാൽ, കഴിഞ്ഞ ഒക്ടോബർ മുതൽ ഭാർഗവി മരുന്നിന് പകരം വെള്ളത്തിൽ ഹാർപിക് ദ്രാവകവും സന്ധു ബാമും ചേർത്ത മിശ്രിതം ആയിരുന്നു ഒഴിച്ചുകൊണ്ടിരുന്നത്.

കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ ബുദ്ധിമുട്ട് ഹേമാവതി അറിഞ്ഞു തുടങ്ങി. ഹേമാവതിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു. ലണ്ടനിൽ കഴിയുന്ന മകനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ, ആശുപത്രിയിൽ പോകാനാവശ്യപ്പെട്ടു. തുടർന്ന് രണ്ടു തവണ സമീപത്തെ ആശുപത്രിയിൽ പോയിട്ടും കാര്യമുണ്ടായില്ല. കാഴ്ച ശക്തി മങ്ങാനുള്ള കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, കുറച്ചു നാളുകൾക്ക് ശേഷം, ഹേമാവതിയുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഇതോടെ, ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ മകൻ ശശീധർ 73-കാരിയെ എൽവി പ്രസാദ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ്, വിഷ ദ്രാവകം കണ്ണിൽ വീണാണ് കാഴ്ച നഷ്ട്ടമായതെന്ന് കണ്ടെത്തിയത്. അതിനു സാഹചര്യം ഇല്ലെന്ന് ഹേമാവതി ഉറപ്പിച്ചു പറഞ്ഞു. പിന്നാലെ സംശയം ഭാർഗവിയിലെത്തി. പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഭാർഗവി കുറ്റം സമ്മതിച്ചു. മോഷണം നടത്താനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇവർ സമ്മതിച്ചു. 40000 രൂപയും രണ്ട് സ്വർണ വളകളും ഒരു സ്വർണ മാലയും മറ്റു കുറച്ച് ആഭരണങ്ങളും മോഷ്ടിച്ചതായി ഇവർ സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week