28.2 C
Kottayam
Friday, June 5, 2026

വനിതാ സുഹൃത്തുമായി യുവാവിന്റെ ചാറ്റ് സഹയാത്രിക കണ്ടു; പരിഭ്രാന്തി, വിമാനം ആറ് മണിക്കൂർ വൈകി

Must read

മംഗളൂരു: സഹയാത്രികന്റെ മൊബൈലില്‍ സംശയാസ്പദമായ സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഒരു വനിതാ സഹയാത്രിക മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മംഗളൂരു-മുംബൈ ഇന്‍ഡിഗോ വിമാനം ആറ് മണിക്കൂര്‍ വൈകി. ഞായറാഴ്ച മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്. യാത്രക്കാരി നല്‍കിയ വിവരത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ എല്ലാവരേയും ഇറക്കുകയും ലഗേജുകള്‍ പൂര്‍ണ്ണമായും പരിശോധന നടത്തുകയും ചെയ്തു.

സഹയാത്രികന്റെ ഫോണില്‍ യാത്രക്കാരി അവിചാരിതമായി കണ്ട സന്ദേശം തെറ്റിദ്ധരിച്ചതാണ് മംഗളൂരു വിമാനത്താവളത്തില്‍ മണിക്കൂറുകളോളം ഭീതി പടര്‍ത്തിയത്. ഒപ്പം ഇരുന്നിരുന്ന യുവാവിന്റെ ഫോണില്‍ ‘ബോംബര്‍’ എന്ന വാക്ക് കണ്ടതാണ് യുവതിയെ ഞെട്ടലിലാക്കിയത്.

മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന തന്റെ വനിതാ സുഹൃത്തുമായി തിരക്കിട്ട വാട്‌സാപ്പ് ചാറ്റിങിലായിരുന്നു യുവാവ്. ചാറ്റിങ്ങിനിടെ യുവതി നിങ്ങളൊരു ‘ബോംബര്‍ ആണ്’ എന്ന് വനിതാ സുഹൃത്ത് യുവാവിന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നതായി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഈ സന്ദേശം യുവാവിന്റെ അടുത്തിരുന്ന വനിതാ യാത്രിക കാണാനിടയായി. പരിഭ്രാന്തിയിലായ യാത്രക്കാരി ക്യാബിന്‍ ക്രൂവിനോട് പോലും കാര്യം പറയാതെ നേരിട്ട് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

പൈലറ്റ് ഇക്കാര്യം എയര്‍ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പറന്നുയരാന്‍ റണ്‍വേയിലേക്ക് കടക്കാനിരുന്ന വിമാനം തിരിച്ച് വിളിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കിയ വിമാനം ഐസലോഷന്‍ ബേയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് എല്ലാ ബാഗേജുകളും പരിശോധിച്ചു. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരെ തിരികെ കയറ്റി. വൈകീട്ട് അഞ്ചുമണിയോടെ വിമാനം പറന്നുയര്‍ന്നു. അപ്പോഴേക്കും വിമാനം ആറ് മണിക്കൂര്‍ വൈകിയിരുന്നു.

- Advertisement -

185 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫോണില്‍ ‘ബേംബര്‍’ സന്ദേശം വന്ന യുവാവിനെ ഈ വിമാനത്തില്‍ കയറ്റിവിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. വനിതാ സുഹൃത്തിനും ഇതിനോടകം ബുക്ക് ചെയ്ത വിമാനം നഷ്ടപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week