28.8 C
Kottayam
Thursday, June 4, 2026

കാൻസറിന് കാരണമാകുന്ന രാസവസ്തു;ഈ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ കറി പൗഡറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോങ്കോങ്ങും സിം​ഗപ്പൂരും

Must read

സിംഗപ്പൂര്‍:രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടതിനേത്തുടർന്ന് രണ്ടു കമ്പനികളുടെ കറിമസാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹോങ്കോങ്ങിലേയും സി​ഗപ്പൂരിലേയും ഭക്ഷ്യസുരക്ഷാവിഭാ​ഗം. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾ ഉപയോ​ഗിക്കുന്നതിനാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനേത്തുടർന്നാണ് നടപടി.

എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡ് എന്ന കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയത്. ഹോങ്കോങ്ങിലെ ഔട്ട്ലെറ്റുകളിൽ നിന്ന് ശേഖരിച്ച് പരിശോധിച്ച മേൽപ്പറഞ്ഞ മസാലക്കൂട്ടുകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും അവ നീക്കംചെയ്യാൻ കടയുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വിഷയത്തിൽ അന്വേഷണം പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. എതിലീൻ ഓക്സൈഡ് ഭക്ഷ്യയോ​ഗ്യമായ ഘടകമല്ലെന്നും കാർഷികമേഖലയിൽ അണുനശീകരണത്തിനായി ഉപയോ​ഗിച്ചുവരുന്നതാണെന്നും ഭക്ഷ്യസുരക്ഷാവിഭാ​ഗം അറിയിച്ചു. അതേസമയം, ഇതു ചേർത്തുള്ള ഭക്ഷണം കഴിച്ചയുടൻ ആരോ​ഗ്യപ്രശ്നമുണ്ടാകില്ലെങ്കിലും ദീർഘകാല ഉപയോഗം ആരോ​ഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി.

പ്രസ്തുത ഉത്പന്നം വാങ്ങിയവർ അവ ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും ആരോ​ഗ്യപ്രശ്നം നേരിടുന്നവർ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.

- Advertisement -

വാണിജ്യ വ്യാവസായിക മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡിന്റെ നിർവചനപ്രകാരം 10.7 സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ കത്തുന്ന നിറമില്ലാത്ത വാതകമാണിത്. അണുനാശിനി, കീടനാശിനി എന്നീ ഉപയോ​ഗമാണുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനും ഉപയോ​ഗിക്കുന്നു.

- Advertisement -

ലോകാരോ​ഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനിൽ കാൻസറിന് കാരണമാകുന്നവയുടെ പട്ടികയിൽ മുൻപന്തിയിലാണ് എതിലീൻ ഓക്സൈഡിന്റെ സ്ഥാനം. പ്രത്യുത്പാദന തകരാറുകൾക്കും കാരണമാകാം. ബ്രെസ്റ്റ് കാൻസർ, ഉദരാർബുദം, ലിംഫോമ, ലുക്കീമിയ എന്നിവയുമായും ഇതു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എസ്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

എതിലീൻ ഓക്സൈഡ് ദീർഘകാലം ഉപയോ​ഗിക്കുന്നത് മനുഷ്യനിലെ കേന്ദ്രനാഡീവ്യവസ്ഥയെ തകരാറിലാക്കുകയും വിഷാദത്തിനു കാരണമാവുകയും കണ്ണ്, മൂക്ക്, തൊണ്ട, ശ്വാസകോശം തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുകയും ചെയ്യുമെന്ന് യു.എസ്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week