തൃശൂര്‍:വാളയാര്‍ ചെക്ക് പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം മൂലം ഹോം ക്വാറന്റൈന് നിര്‍ദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്തീനും യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും ഹോം ക്വാറന്റൈന് ആവശ്യമില്ല.
തൃശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി. യോഗത്തില്‍ മന്ത്രി എ.സി. മൊയ്തീനും ജില്ലാ കളക്ടര്‍ എസ്. ഷാനവാസും ഉള്‍പ്പെടെയുള്ളവര്‍ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹിക അകലം പാലിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ് ഇവര്‍ പെടുക.