25.5 C
Kottayam
Friday, June 5, 2026

73 കാരനായ വ്യവസായിയെ തേന്‍കെണിയില്‍ കുടുക്കി,യുവനടന്‍ അറസ്റ്റില്‍,പെണ്‍ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തു

Must read

ബെംഗളൂരു:വ്യവസായിയായ 73-കാരനെ തേന്‍കെണിയില്‍പ്പെടുത്തി പണംതട്ടിയ കേസില്‍ യുവനടന്‍ അറസ്റ്റിലായി. ജെ.പി. നഗര്‍ സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്‍സുഹൃത്തുക്കളായ കാവന, നിധി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

നാലുവര്‍ഷം മുമ്പ് വ്യവസായി കാവനയുമായി പരിചയത്തിലായതാണ്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെ പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് വ്യവസായി ഇരുയുവതികളുമായും വാട്സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ കൈമാറി. ഓഗസ്റ്റ് മൂന്നിന് ഒരുസ്ഥലത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള്‍ സന്ദേശം അയച്ചതനുസരിച്ച് വ്യവസായി സ്ഥലത്തെത്തി. എന്നാല്‍, അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി കയറ്റിയിട്ട് തങ്ങള്‍ പോലീസാണെന്നും യുവതികളുമായുള്ള വാട്സാപ്പ് ചാറ്റിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

പണം നല്‍കുകയാണെങ്കില്‍ കേസ് ഒഴിവാക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്‍കി. പിന്നീട് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് കുടുംബാംഗങ്ങള്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു.

വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ വ്യവസായി ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവരാജാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും വ്യവസായിയെ കെണിയില്‍പ്പെടുത്തി പണം തട്ടിയെടുക്കാന്‍ യുവരാജും യുവതികളും പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week