CrimeKeralaNews

കുടുംബവഴക്ക്;പാലക്കാട്ട്‌ 65കാരിയെ ഭർത്താവ് തലയ്ക്കടിച്ചുക്കൊന്നു

പാലക്കാട്: ഭാര്യയെ ഭ‌ർത്താവ് വിറകുകൊളളിയുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.കോട്ടായിയിൽ ചേന്ദക്കാട് സ്വദേശി വേശുക്കുട്ടിയാണ് (65) മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ വേലായുധൻ ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ച് തന്നെ മരിക്കുകയായിരുന്നു. പ്രതി വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker