തന്തയ്ക്ക് പിറന്നവനാണെങ്കിൽ വാടാ.. ഭാഗ്യയുടെ വിവാഹത്തിന് ഗോകുൽ മോശമായി സംസാരിച്ചു: ശാന്തിവിള ദിനേശ്
കൊച്ചി:സുരേഷ് ഗോപിയുടെ (Suresh gopi) മകള്‍ ഭാഗ്യ സുരേഷിന്റെ (Bhagya Suresh) വിവാഹം മലയാള സിനിമാ ലോകം ആഘോഷമാക്കിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി വലിയ താര നിരതന്നെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിഥിയായെത്തി. ഇപ്പോഴിതാ ഭാ?ഗ്യയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് (Shanthivila Dinesh). തന്നെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു.
‘ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യന്‍ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് മുന്‍ എംപിയുടെ മകളുടെ കല്യാണത്തിന് അദ്ദേഹം വന്നു. കോടികള്‍ ചെലവായെന്ന് പറയുന്നു. എങ്കിലും അദ്ദേഹം വന്നു. ഭാഗ്യം ചെയ്ത അച്ഛനും മകളുമാണെന്ന് ഞാന്‍ പറയും. വലിയ താര നിബിഡമായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഗുരുവായൂര്‍ കല്യാണത്തിനും എറണാകുളത്ത് പാര്‍ട്ടിക്കും ചെന്നു. ഗുരുവായൂരും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം ദിലീപ് പങ്കെടുത്തെന്ന് പറയുന്നു.
സുരേഷ് ?ഗോപിയോടുള്ള സ്‌നേഹം കൊണ്ടാണെന്ന് നല്ല വിഭാ?ഗം പറയുമ്പോള്‍ ഇഡിയെ പേടിച്ചാണെന്ന് പറയുന്നവരുമുണ്ട്. കാരണം മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ?ഗോപിയെ കണ്ടിട്ടില്ല. പക്ഷെ സുരേഷ് ?ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു. അതുപോലെ മോഹന്‍ലാലും. ആര് വന്നില്ല എന്ന് ചോദിക്കുന്നതായിരിക്കും എളുപ്പം. എന്നെ വിളിച്ചില്ലേ എന്ന് ചിലര്‍ ചോദിച്ചു. എന്നെ വിളിച്ചിട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെയൊക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല.
സുരേഷ് ഗോപിയുടെ നല്ല വശങ്ങള്‍ ഒരുപാട് പറഞ്ഞെങ്കിലും ചീത്ത വശങ്ങളും പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ വിളിക്കും. ഏക സമാധാനം മലയാള സിനിമയിലെ ഒരാളെയും എന്റെ മകന്റെ കല്യാണത്തിന് വിളിച്ചിട്ടില്ല. എന്നെ കല്യാണം വിളിക്കാത്തതില്‍ എനിക്ക് വിഷമം ഒന്നുമില്ല. കൊറോണക്കാലമായിരുന്നു,’ ശാന്തിവിള ദിനേശ് പറയുന്നു.
അനുബന്ധ വാര്‍ത്തകള്‍
ഒരു യൂട്യൂബര്‍ക്ക് ഭാ?ഗ്യയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും ശാന്തിവിള ?ദിനേശ് പങ്കുവെച്ചു. ‘അവിഹിത കഥകള്‍ പറയുന്ന യൂട്യൂബറാണ്. ശ്രീകണ്ഠന്‍ നായരെ കാണാന്‍ വേണ്ടിയാണ് ക്ഷണിക്കാത്ത കല്യാണത്തിന് പോയതെന്ന് ഇയാള്‍ പറയുന്നു. സുരേഷ് ?ഗോപിയുടെ കൂടെ നിന്ന് സെല്‍ഫിയൊക്കെ എടുത്തു. ആളുകള്‍ എത്ര അധപതിച്ച് പോയി.
നാണമുള്ളവരാണെങ്കില്‍ പോവില്ല. സുരേഷ് ?ഗോപിയും ഭാര്യയും ഇളയ മകനുമൊക്കെ വളരെ മാന്യമായി പെരുമാറിയപ്പോള്‍ ഗോകുല്‍ സുരേഷ് ആഹാരം വിളമ്പുന്നിടത്ത് മോശമായി സംസാരിച്ചെന്ന് ആ യൂട്യൂബര്‍ പറയുന്നു. കള്ളമാണോ എന്ന് അറിയില്ല. വിളിക്കാത്തവര്‍ ആരെങ്കിലും ഇതിനകത്ത് കയറിയാല്‍ വിവരമറിയും എന്നാണ് പറഞ്ഞത്.
വിളിക്കാത്തവര്‍ വരില്ലെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ തന്തയ്ക്ക് പിറന്നവനാണെങ്കില്‍ വാടാ, എന്റെ മുന്നില്‍ നിന്ന് പറ എന്നാണ് പറഞ്ഞത്. അത് ഗോകുല്‍ പറഞ്ഞോ എന്നെനിക്കറിയില്ല. ചിലപ്പോള്‍ ഗോകുല്‍ പറഞ്ഞ് കാണും. കുട്ടിക്കാലം മുതല്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ ആരെങ്കിലും ചെന്നാല്‍ ഈ പയ്യന്‍ ഫാ.. പുല്ലേ എന്നാണ് പറഞ്ഞ് പഠിച്ചത്. അത് ആസ്വദിച്ച് സുരേഷ് ഗോപി ചിരിക്കുന്നതും കാണാം.
അങ്ങനെ വളര്‍ന്നത് കൊണ്ടായിരിക്കാം ആരോ രാഷ്ട്രീയപരമായ സംസാരിച്ചപ്പോള്‍ ഗോകുല്‍ എന്ന പയ്യന്‍ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു.’ -ശാന്തിവിള ദിനേശ് പറയുന്നു. വിവാഹത്തിന് നടന്നെന്ന് പറയുന്നത് താന്‍ കേട്ട കാര്യം മാത്രമാണെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.