30.1 C
Kottayam
Tuesday, June 16, 2026

സ്‌കൂൾ ബസിറങ്ങി നടക്കുകയായിരുന്ന അഞ്ചാം ക്ളാസുകാരിയുടെ തലയ്ക്കടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ കവ‌ർന്നു

Must read

ഇടുക്കി: സ്‌കൂൾ ബസിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന പത്തുവയസുകാരിയുടെ തലയ്ക്കടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ കവർന്നു. ഇടുക്കി കട്ടപ്പന മേരികുളത്ത് ഇന്നലെ വൈകിട്ട് നാലിന് ശേഷമാണ് സംഭവം നടന്നത്. അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയെ തലയ്ക്കടിച്ച് വീഴ്‌ത്തി സ്വർണക്കമ്മലും വെള്ളിക്കൊലുസും കവർന്നതായാണ് പരാതി.

പെൺകുട്ടി സ്‌കൂൾ ബസിറങ്ങിയതിന് ശേഷം അരകിലോമീറ്ററോളം അകലെയുള്ള വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നത്. പിന്നിൽ നിന്ന് ആരോ തലയ്ക്കടിക്കുകയായിരുന്നെന്ന് കുട്ടി പറയുന്നു. കുട്ടിയെ കാണാതായതോടെ പിതൃമാതാവ് അന്വേഷിച്ച് എത്തിയപ്പോൾ റോഡിൽ ചെരിപ്പും സ്കൂൾ ബാഗും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ തേയിലചെടികൾക്കിടയിൽ ബോധരഹിതയായി കുട്ടി കിടക്കുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ യാത്രചെയ്തത് 13,29,938 സ്ത്രീകള്‍, ആറ് ലക്ഷത്തോളം വര്‍ധന

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ ഭാഗമായ സൗജന്യയാത്രയ്ക്ക് ആരംഭംകുറിച്ച തിങ്കളാഴ്ച, കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് വൻ വർധന. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ആറ് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് അധികമായി ഇന്നലെ...

ദൃഢം, ഭൂതകാലം സിനിമകൾ എന്റെ കഥ മോഷ്‍ടിച്ചത്;ആരോപണവുമായി മുൻ ഡിജിപി ആര്‍ ശ്രീലേഖ

ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങൾ തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന് തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും 'ഭൂതഭവനം' എന്നായിരുന്നു...

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്

ന്യൂഡൽഹി: 2026-ലെ നീറ്റ് (യുജി) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി സോഷ്യൽ മീഡിയ വഴി ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ വ്യാപകമായ വ്യാജ പ്രചാരണങ്ങളും വൻ സാമ്പത്തിക തട്ടിപ്പുകളും നടന്ന പശ്ചാത്തലത്തിലാണ് ടെലഗ്രാമിനെതിരെ കേന്ദ്ര സർക്കാർ അടിയന്തര...

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് പി. രാജീവ്

മലപ്പുറം: തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഎം. ചില വിഷയങ്ങളിലെടുത്ത നിലപാടുകളും പ്രചാരണത്തിലും ഉണ്ടായ വീഴ്ചകളിൽ ആത്മപരിശോധന നടത്തുകയാണ് പാർട്ടി. പ്രചാരണത്തിൽ പാർട്ടി ഉയർത്തിയ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന...

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

മലപ്പുറം: ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരസഭാപരിധിയിൽ കന്മനം സ്വദേശി ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ്...

Popular this week