Nithya Menon :നിത്യ മേനോൻ വിവാഹിതയാകുന്നു,വരന്‍ ഉണ്ണി മുകുന്ദനോ ?
കൊച്ചി:മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനോൻ(Nithya Menen). വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ നിത്യ മേനോൻ വിവാഹിതയാകാൻ പോകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. വിവിധ ദേശീയമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലയാളത്തിലെ നടനുമായാണ് നിത്യയുടെ വിവാഹം നടക്കാൻ പോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതാരാണന്ന കര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
വരൻ ആരാണെന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാൽ ഉണ്ണിമുകുന്ദൻ ആണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. ഇതിൽ യാതൊരു വ്യക്തതയുമില്ല. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ ആയിരുന്നു നിത്യയുടെ നായകൻ.
ആകാശ ഗോപുരം, ഉറുമി, ബാച്ച്ലർ പാർട്ടി, വയലിൻ, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങിയത്. 2011 ഓടു കൂടി തെലുങ്ക് സിനിമകൾ ചെയ്ത് തുടങ്ങിയ നടി വൻ പ്രശസ്തി നേടിത്തുടങ്ങി. തെലുങ്കിലെ മിക്ക സൂപ്പർ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തിയിരുന്നു.
തമിഴിൽ ഓകെ കൺമണി, വിജയ് ചിത്രം മെർസൽ എന്നിവയിലെ വേഷവും ശ്രദ്ധ നേടിയിരുന്നു. സൂര്യക്കൊപ്പം 24, വിക്രത്തിനൊപ്പം ഇരുമുഖൻ എന്നീ ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന തിരുചിത്രബരം എന്ന സിനിമയിലും നിത്യ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് നിത്യ എത്തുന്നത്. ഹിന്ദിയിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലും നിത്യ വേഷമിട്ടിട്ടുണ്ട്.
വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19(1) (എ) ആണ് നിത്യയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.