CrimeNationalNews

ഡല്‍ഹിയിൽ 16കാരി കാറിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയായി, പ്രതികൾ കാറിൽ ചുറ്റിക്കറങ്ങി

ഡല്‍ഹി: ഡല്‍ഹിയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. തെക്കൻ ഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. മഹിപാൽപൂരിലാണ് ഓടുന്ന കാറിൽ ബലാത്സം​ഗത്തിനിരയായത്. പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. ജൂലൈ ആറിനാണ് ദാരുണ സംഭവം. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് ബലാത്സം​ഗം ചെയ്തത്. പ്രതികൾ കാർ സവാരിക്ക് കുട്ടിയെ ക്ഷണിക്കുകയായിരുന്നു.

കുറച്ചു നേരം മാർക്കറ്റിൽ കറങ്ങിയ ശേഷം  കഴിഞ്ഞ് മഹിപാൽപൂരിലെ ഒരു കടയിലെത്തി മദ്യം വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയ ശേഷം പ്രതികൾ അവളെ ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.

കുറ്റകൃത്യം ചെയ്യുന്നതിന്റെ വീഡിയോയും ഇവർ ചിത്രീകരിച്ചു. രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയുമായി ബന്ധപ്പെട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 23, 25, 35 വയസ്സുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് ആന്തരികമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button