KeralaNews

ട്യൂഷൻ സെന്ററിലേക്ക് വിളിച്ചുവരുത്തി 14-കാരിയെ ബലാത്സംഗം ചെയ്തു; അധ്യാപകൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ അധ്യപകനെ പോലീസ് അറസ്റ്റ് ചെയ്തു. പാൽഘർ ജില്ലയിലെ നലസോപാരയിലാണ് സംഭവം. കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യപകനായ അമിത് ദുബെ (30) ആണ് പിടിയിലായത്.

മാർച്ച്- ജൂലൈ മാസങ്ങൾക്കിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസുകാരിയായ പെൺകുട്ടിയെ പ്രതി നടത്തുന്ന ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചുവരുത്തി ​ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളുമടക്കം കുട്ടി പഠിക്കുന്ന വിദ്യാലയത്തിലെത്തി പ്രതിഷേധിച്ചു.

പെൺകുട്ടിയെ വീട്ടിലെ ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചുവരുത്തി നിരവധി തവണ പ്രതി ബലാത്സംഗം ചെയ്തതായി പാൽഘർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ ജിതേന്ദ്ര വൻകോട്ടി പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകളും പോക്‌സോ നിയമവും ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

അറസ്റ്റിലായ അധ്യാപകനെതിരെ സ്‌കൂൾ മാനേജ്‌മെൻ്റിന് പരാതി നൽകിയെങ്കിലും മൗനംഭജിക്കാൻ ആവശ്യപ്പെട്ടതായി മാതാപിതാക്കൾ ആരോപിച്ചു. പ്രതി മറ്റ് നിരവധി വിദ്യാർഥികളെയും അധ്യാപകരെയും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് ഇരയുടെ സഹോദരൻ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker