24.5 C
Kottayam
Friday, June 5, 2026

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 10 വയസ്സുകാരന് സ്വകാര്യ ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Must read

വർക്കല :അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 10 വയസ്സുകാരന് സ്വകാര്യ ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മർഹാനാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് താഹിറ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകീട്ട് 4.15-ഓടെ വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രി ജങ്ഷനിൽനിന്ന്‌ അണ്ടർ പാസേജ് തുടങ്ങുന്ന ഭാഗത്തായിരുന്നു അപകടം.

കല്ലമ്പലത്തുനിന്ന്‌ വർക്കല ഭാഗത്തേക്കു പോകുകയായിരുന്നു താഹിറയും മകനും. അതേ ദിശയിൽ പിന്നാലെ വന്ന ആറ്റിങ്ങൽ-വർക്കല-പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ വേഗത്തിൽ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ ബസ് തട്ടുകയും സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന മർഹാൻ ബസിനടിയിലേക്കു വീഴുകയുമായിരുന്നു. താഹിറയും സ്‌കൂട്ടറും റോഡിന്റെ ഇടതുഭാഗത്തേക്കാണ് വീണത്.

മർഹാൻ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മർഹാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. താഹിറയുടെ കാലിന് ചെറിയ പരിക്കുണ്ട്. അപകടം നടന്നയുടൻ ബസിൽനിന്ന്‌ ജീവനക്കാർ ഇറങ്ങിയോടി.

- Advertisement -

ഇവർക്കായി അന്വേഷണമാരംഭിച്ചതായി വർക്കല പോലീസ് അറിയിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ആയുർവേദ ആശുപത്രി ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറയ്ക്കു സമീപമാണ് അപകടം നടന്നത്.

- Advertisement -

മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. കല്ലമ്പലം തലവിള പേരൂർ എം.എം. യു.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു മർഹാൻ. ഹാദിയാ മറിയം, മുഹമ്മദ് ഹനാൻ എന്നിവർ സഹോദരങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week