ബെംഗളൂരു: നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയതിന് കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകാശ് രാജ് നൽകിയ പരാതിയിലാണ് ബെംഗളൂരു അശോക്‌നഗർ പോലീസ് കേസെടുത്തത്.
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ടി.വി. വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു.
ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. പരാതിക്കിടയാക്കിയ പരിപാടി 90,000 പേരോളം കണ്ടുകഴിഞ്ഞു. ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News