31.1 C
Kottayam
Friday, May 3, 2024

മൊബൈല്‍ നമ്പറുകള്‍ 11 അക്കമാകുന്നു; വന്‍ മാറ്റത്തിനൊരുങ്ങി ട്രായ്

Must read

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശ്രമം നടത്തുന്നതായി സൂചന. ട്രായ് ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടി. ദിവസം തോറും മൊബൈല്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ട്രായ് ഒരുങ്ങുന്നത്.

2050 ഓടെ രാജ്യത്ത് 260 കോടി അധികം മൊബൈല്‍ നമ്പറുകള്‍ വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. ഇപ്പോള്‍ തുടരുന്ന പത്തക്ക നമ്പര്‍ സംവിധാനം തുടര്‍ന്നാല്‍ ഇത് സാധ്യമാകില്ല. 260 കോടി അധികം മൊബൈല്‍ നമ്പറുകള്‍ അസാധ്യമാവണമെങ്കില്‍ നമ്പരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനാണ് മൊബൈല്‍ നമ്പറുകള്‍ പതിനൊന്ന് അക്കമാക്കുന്നത്.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week