കൊച്ചി: ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത് മുൻ എംഎൽഎയുടെ കാറിൽ. മന്ത്രി ഇന്ന് നേരിട്ട് വിളിച്ച് വാഹനം ആവശ്യപ്പെടുക ആയിരുന്നു എന്ന് എ എം യൂസഫ് പറഞ്ഞു. രാത്രി 1.30 നാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടത്. ഇന്ന് പുലർച്ചെ കളമശ്ശേരി റസ്റ്റ് ഹൗസിൽ വാഹനമെത്തിക്കാനാണ് ആവശ്യപ്പെട്ടത്. എന്‍ഐഎ ഓഫീസിലേക്ക് പോകുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു എന്നും എ എം യൂസഫ് പറഞ്ഞു.
പുലര്‍ച്ചെ ആറുമണിയോടെയാണ് എം യൂസഫിന്റെ കാറില്‍ ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം.